കേര്‍ട്ടന്‍, ഫെരേറോ പുരുഷവിഭാഗം സെമിയില്‍
പാരീസ്: അഞ്ചാം സീഡ് ഗസ്റാവോ കേര്‍ട്ടണും 16-ാം സീഡ് ജുവാന്‍ കാര്‍ലോസ് ഫെരേറോയും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷവിഭാഗം സെമിഫൈനലില്‍ ഏറ്റുമുട്ടും.
നാലാം സീഡ് യെവ്ജെനി കാഫെല്‍നിക്കഫിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് കേര്‍ട്ടണ്‍ സെമിയിലെത്തിയത്. സ്കോര്‍: 6-3, 3-6, 4-6, 6-4, 6-2. ആദ്യസെററ് കേര്‍ട്ടണ് എളുപ്പത്തില്‍ കൈയടക്കാന്‍ സാധിച്ചെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ നേടി കാഫെല്‍നിക്കഫ് മികച്ച മുന്നേറ്റം നടത്തി. എന്നാല്‍ നിര്‍ണായകമായ നാലാം സെറ്റില്‍ കാഫെല്‍നിക്കഫിന്റെ അവസാന സെര്‍വ് ഭേദിച്ച കേര്‍ട്ടണ്‍ സമനിലനേടി. അടുത്ത സെറ്റില്‍ മത്സരവും.
ഫെരേറോയുടെ സെമിപ്രവേശം രാജകീയമായിരുന്നു. 10-ാം അലക്സോ കൊറേട്ട്ജയെ 6-4, 6-4, 6-2 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫെരേറോ മുന്നേറിയത്.
മൂന്നാം സീഡ് സ്വീഡന്റെ മാഗ്നസ് നോര്‍മനും 12-ാം സീഡ് മാരത് സഫിനും ക്വാര്‍ട്ടറില്‍ കടന്നു. നോര്‍മന്‍ ഉക്രെയിന്റെ ആന്ദ്രെ മെഡ്വഡേവിനെ 6-0, 6-4, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ ആറാം സീഡ് സെഡ്രിക് പിയോലിനെ 6-4, 1-6, 6-3, 7-5 എന്ന സ്കോറിന് തകര്‍ത്തുവിട്ടാണ് സഫിന്‍ ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചത്.
സ്പെയിനിന്റെ ആല്‍ബര്‍ട്ട് കോസ്റ ഒമ്പതാം സീഡ് ലെയ്ട്ടണ്‍ ഹെവിറ്റിനെ 6-3, 4-6, 6-2, 6-4 എന്ന സ്കോറിന് മറി കടന്ന് ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചു. സ്പെയിനിന്റെ തന്നെ ഫ്രാങ്കോ സ്കില്ലാരിയാണ് ക്വാര്‍ട്ടറില്‍ കോസ്റയുടെ എതിരാളി. സ്കില്ലാരിയുടെ കൈകളില്‍ വീണുടഞ്ഞത് 15-ാം സീഡ് യുനുസ് എല്‍ അയ്നോയിയുടെ ഗ്രാന്റ് സ്ലാം സ്വപ്നങ്ങളായിരുന്നു. 6-4, 6-1, 6-3 എന്ന സ്കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്കില്ലാരി അയ്നോയിയെ തകര്‍ത്തു വിട്ടത്.












Click it and Unblock the Notifications