കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യം മുഴുവന്‍ വെളിപ്പെടുത്തിയാല്‍ ക്രോണ്യെക്ക് പൊതുമാപ്പ്

  • By Staff
Google Oneindia Malayalam News

കേപ് ടൗണ്‍: ഇന്ത്യയില്‍ നടന്ന വാതുവെപ്പില്‍ തന്റെ പങ്കിനെക്കുറിച്ച് എല്ലാം വെളിപ്പെടുത്തിയാല്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെക്ക് പൊതുമാപ്പ് നല്‍കാമെന്ന് ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റ്. ക്രോണ്യെക്ക് പുറമെ കുറ്റസമ്മതം നടത്തിയ ഹെര്‍ഷലെ ഗിബ്സിനും ഹെന്‍റി വില്യംസിനും പൊതുമാപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാല്‍ വാതുവെപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന എഡ്വിന്‍ കിംഗ് കമ്മീഷന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്രോണ്യെക്കും കൂട്ടര്‍ക്കും എതിരെ എടുക്കുന്ന നടപടികള്‍ക്ക് ഇത് തടസ്സമാകില്ല.

പൊതുമാപ്പ് വാഗ്ദാനം കിംഗ് കമ്മീഷന്റെ അന്വേഷണത്തിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് പ്രൊസിക്യൂഷന്‍സ് വക്താവ് സിഫോ എന്‍ഗ്വാമ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും കമ്മീഷനുമായി കൂടുതല്‍ സഹകരിക്കാനും എല്ലാം തുറന്നു പറയാനും ഈ വാഗ്ദാനം സഹായിക്കും, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. അതിനുശേഷം ക്രോണ്യെയെ എന്നാണ് കമ്മീഷന്‍ മൊഴിയെടുപ്പിനായി ക്ഷണിക്കുന്നതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇതുവരെയും കമ്മീഷന്‍ അതിനെക്കുറിച്ചൊരു തീരുമാനമെടുത്തിട്ടില്ല.

അതേസമയം സര്‍ക്കാരിന്റെ പൊതുമാപ്പ് വാഗ്ദാനം ക്രോണ്യെയുടെ അഭിഭാഷകര്‍ പരിശോധിച്ചു വരികയാണ്. എന്നാല്‍ കളിക്കാര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കണ്ടാല്‍ അവര്‍ക്കെതിരെ എന്തായാലും നടപടിയുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി അലി ബാച്ചര്‍ ആവര്‍ത്തിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X