കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോ 2000: ആദ്യവിജയം ബെല്‍ജിയത്തിന്

  • By Super
Google Oneindia Malayalam News

ബ്രസ്സല്‍സ്: യൂറോ 2000-ല്‍ ആദ്യ വിജയം ആതിഥേയരായ ബെല്‍ജിയത്തിന്. ശനിയാഴ്ച രാത്രി നടന്ന ഉദ്ഘാടനമത്സരത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെല്‍ജിയം ടൂര്‍ണമെന്റിലെ മുന്നേറ്റത്തിന് തുടക്കം കുറിച്ചത്.

ബെല്‍ജിയത്തിനുവേണ്ടി ബാര്‍ട്ട് ഗൂറും എമിലി എംപെന്‍സയും ഓരോ ഗോളുകള്‍ നേടിയപ്പോള്‍ ജോഹന്‍ എംജാല്‍ബി സ്വീഡന്റെ ആശ്വാസ ഗോള്‍ നേടി.

സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്നതിനാലുള്ള ബെല്‍ജിയത്തിന്റെ സമ്മര്‍ദ്ദം മുതലാക്കിയ സ്വീഡന്റെ മുന്നേറ്റത്തോടെയാണ് കളി ആരംഭിച്ചത്. മത്സരം തുടങ്ങി 15 സെക്കന്റുകള്‍ക്കുള്ളില്‍ത്തന്നെ സ്വീഡന്‍ മുന്നിലെത്തേണ്ടതായിരുന്നു. കെന്നത്ത് ആന്‍ഡേഴ്സന്‍ ഗോള്‍പോസ്റിന്റെ വലതുമൂലയിലേക്ക് നിറയൊഴിച്ചെങ്കിലും ബെല്‍ജിയം ഗോളി ഫിലിഫ് ഡി വില്‍ഡെ ഒരു മുഴുനീള ഡൈവിലൂടെ പന്ത് തട്ടിയകറ്റി.

സ്വീഡിഷ് ക്യാപ്റ്റന്‍ പാട്രിക്ക് ആന്‍ഡേഴ്സണ്‍ എടുത്ത ഒരു ഫ്രീക്കിക്ക് ഗോള്‍പോസ്റിലേക്ക് കുതിച്ചെങ്കിലും ജൂസ് വാല്‍ഗരെന്‍ തട്ടി മാറ്റി. പിന്നീട് കിട്ടിയ ഒരു കോര്‍ണര്‍കിക്കിന് കെന്നത്ത് ആന്‍ഡേഴ്സണ്‍ തലവെച്ചെങ്കിലും നേരിയ വ്യത്യാസത്തിനു പുറത്തുപോയി.

വളരെ പതുക്കെയാണ് ബെല്‍ജിയം ഉണര്‍ന്നു കളിക്കാന്‍ തുടങ്ങിയത്. ബ്രാങ്കോ സ്ട്രൂപാറും ഗെറ്റ് വാര്‍ഹെയ്നും ആയിരുന്നു ആക്രമണത്തിന്റെ അമരക്കാര്‍. രണ്ടാം പകുതിക്ക് രണ്ടു മിനിറ്റ് മുമ്പായിരുന്ന ബെല്‍ജിയത്തിന്റെ ആദ്യഗോള്‍. സ്വീഡന്‍ ഡിഫന്‍ഡര്‍ റൊളാണ്ട് നീല്‍സണെ കബളിപ്പിച്ച് മുന്നേറിയ ബാര്‍ട്ട് ഗൂര്‍ ഒരു ഇടങ്കാലനടി കൊണ്ട് സ്വീഡിഷ് ഗോള്‍ വല കുലുക്കി (1-0).

രണ്ടാം പകുതി ആരംഭിച്ച ഉടന്‍ തന്നെ ബെല്‍ജിയം ലീഡ് ഉയര്‍ത്തി. ബ്രാങ്കോ സ്ട്രുപാര്‍ നല്‍കിയ അളന്നുമുറിച്ച പാസ് എമിലി എംപെന്‍സ ഗോളാക്കി മാറ്റി (2-0).

ബെല്‍ജിയം ഗോളി ഡി വില്‍ഡ് വരുത്തിയ പിഴയില്‍ നിന്നാണ് സ്വീഡന്‍ മടക്കഗോള്‍ കണ്ടെത്തിയത്. തനിക്ക് ലഭിച്ച ബാക്ക് പാസ് തട്ടിയകറ്റാതെ ഡി വില്‍ഡ് ഗോള്‍പോസ്റിനു സമീപം കറങ്ങിത്തിരിഞ്ഞപ്പോള്‍ ജോഹന്‍ എംജാല്‍ബി പന്ത് പിടിച്ചെടുത്ത് ഗോള്‍വല കുലുക്കി (2-1). കളി അവസാനിക്കാന്‍ 10 മിനിറ്റുള്ളപ്പോള്‍ സ്വീഡിഷ് ക്യാപ്റ്റന്‍ പാട്രിക്ക് ആന്‍ഡേഴ്സണ് ഒരു ഫൗള്‍ വരുത്തിയതിനെത്തുടര്‍ന്ന് പുറത്തുപോകേണ്ടിവന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X