കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദഗോളിലൂടെ ഇറ്റലിക്ക് വിജയം

  • By Super
Google Oneindia Malayalam News

ആന്‍ഹം: വിവാദഗോളിന്റെ സഹായത്തോടെ തുര്‍ക്കിയെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തി ഇറ്റലി യൂറോ 2000-ല്‍ അരങ്ങേറി. ഫിലിപ്പോ ഇന്‍സാഘി നേടിയ വിവാദ പെനാല്‍റ്റി ഗോളാണ് മത്സരത്തിന്റെ ആദ്യന്തം പോരാടിനിന്ന തുര്‍ക്കിയെ പരാജയപ്പെടുത്താന്‍ ഇറ്റലിക്ക് തുണയായത്.

മൂന്നു പേരെ പ്രതിരോധത്തില്‍ നിര്‍ത്തിയാണ് ഇറ്റലി ആദ്യ 15 മിനിറ്റുകള്‍ തള്ളിനീക്കിയത്. എന്നാല്‍ കാണികളുടെ പിന്തുണയോടെ കളിച്ച തുര്‍ക്കി മൈതാനത്തിന്റെ എല്ലാ ഭാഗത്തുകൂടെയും ആക്രമണം ത്വരിതപ്പെടുത്തി. പിന്നീട് ഇറ്റലിയും ആക്രമണത്തിന്റെ പാതയിലെത്തിയതോടെ മത്സരം ചൂടുപിടിച്ചെങ്കിലും ആര്‍ക്കും കൂടുതല്‍ സമയം മേധാവിത്തം നിലനിര്‍ത്താനായില്ല. ആദ്യപകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഗോളൊന്നുമടിച്ചിരുന്നില്ല.

രണ്ടാം പകുതി ആരംഭിച്ച് ആറുമിനിറ്റിനുള്ളില്‍ ഇറ്റലി ലീഡ് നേടി. ഇടതുവിംഗിലുടെ തുര്‍ക്കി പ്രതിരോധം ഭേദിച്ച് മുന്നേറിയ സ്റെഫാനോ ഫിയോറിയില്‍ നിന്നും പാസ് സ്വീകരിച്ച ഇന്‍സാഘി മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന അന്റോണിയോ കോന്റിക്ക് ക്രോസ് നല്‍കി. മനോഹരമായ ഒരു ഷോട്ടിലൂടെ ഇന്‍സാഘി തുര്‍ക്കിയുടെ വല കുലുക്കി (1-0). എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തുര്‍ക്കി സമനില കൈവരിച്ചു. ഒരു ഫ്രീക്കിക്കിന് തല വെച്ച് കൊടുത്ത ഒകാന്‍ ബുറുക്കാണ് തുര്‍ക്കിയുടെ സമനില ഗോള്‍ നേടിയത് (1-1).

കളിയുടെ 68-ാം മിനിറ്റിലാണ് വിവാദമായ പെനാല്‍റ്റി പിറന്നത്. തുര്‍ക്കി ക്യാപ്റ്റന്‍ ഒഗുണ്‍ തെമിസ്കാനോഗ്ലു ഇന്‍സാഘിയെ പെനാല്‍റ്റി ബോക്സില്‍ വെച്ച് ഫൗള്‍ ചെയ്തതിന്റെ പേരിലാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഇതിനെതിരെ തുര്‍ക്കി കളിക്കാര്‍ ഒന്നടങ്കം ഒച്ചവെച്ചെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചു നിന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X