Get Updates
Get notified of breaking news, exclusive insights, and must-see stories!

താന്‍ നിരപരാധിയെന്ന് അസ്ഹര്‍

ഹൈദരാബാദ്: ക്രിക്കറ്റ് കോഴ വിവാദത്തില്‍ താന്‍ നിരപരാധിയാണെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍.

അസ്ഹറാണ് തന്നെ വാതുവെപ്പുകാരനുമായി പരിചയപ്പെടുത്തിയതെന്ന ക്രോണ്യെയുടെ കുറ്റസമ്മതത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന കിംഗ് കമ്മീഷന് നല്‍കിയ മൊഴിയിലാണ് ക്രോണ്യെ അസ്ഹറുദ്ദീന്റെ പേര് വെളിപ്പെടുത്തിയത്.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികാരികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തുന്ന പ്രതികാര നടപടികളാണ് ഇതെന്ന് അസ്ഹര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഞാന്‍ നിരപരാധിയാണ്. ബി.സി.സി.ഐ നടത്തുന്ന ഏത് അന്വേഷണവും നേരിടാന്‍ ഞാന്‍ തയ്യാറാണ്. ക്രോണ്യെ ഓരോ ദിവസവും പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്, അസ്ഹര്‍ പറഞ്ഞു.

ഒത്തുകളിയുമായി ബന്ധപ്പെട്ട് സി.ബി.ഐക്ക് മുന്നില്‍ ഹാജരാകാന്‍ സമന്‍സ് ലഭിച്ച അസ്ഹറുദ്ദീന്‍ വെള്ളിയാഴ്ച ദില്ലിക്ക് പുറപ്പെടും.

അതേസമയം അസ്ഹറുദ്ദീനെതിരായ ആരോപണം ഗൗരവമായി എടുക്കുമെന്നും ബി.സി.സി.ഐ. ഇതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ബി.സി.സി.ഐ ഓണററി സെക്രട്ടറി ജയ്വന്ത് ലെലെ പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലെലെ ഇക്കാര്യം അറിയിച്ചത്.

അതിനിടെ അസ്ഹറുദ്ദീന്‍ തനിക്ക് പരിചയപ്പെടുത്തി എന്ന് ക്രോണ്യെ കമ്മീഷനുമുമ്പാകെ മൊഴിനല്‍കിയ ആളെ ചിലപ്പോള്‍ താനറിയുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ മനോജ് പ്രഭാകര്‍ പറഞ്ഞു. എം.കെ. എന്നറിയപ്പെടുന്ന മുകേഷ് ഗുപ്ത എന്ന വാതുവെപ്പുകാരനെയാണ് അസ്ഹര്‍ തനിക്ക് പരിചയപ്പെടുത്തിയതെന്ന് ക്രോണ്യെ കമ്മീഷനെ അറിയിച്ചിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ നടമാടുന്ന അഴിമതിയെക്കുറിച്ച് ബി.സി.സി.ഐ കണ്ണുതുറക്കേണ്ട സമയം അതിക്രമിച്ചുവെന്നും പ്രഭാകര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+