Get Updates
Get notified of breaking news, exclusive insights, and must-see stories!

വാതുവെപ്പുകാരന് പരിചയപ്പെടുത്തിയത് അസറെന്ന് ക്രോണ്യെ

കേപ് ടൗണ്‍: തന്നെ വാതുവെപ്പുകാരന്‍ എം.കെ. ഗുപ്തക്ക് പരിചയപ്പെടുത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നുവെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെ.

ദക്ഷിണാഫ്രിക്കയിലെ വാതുവെപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന കിംഗ് കമ്മീഷനു നല്‍കിയ മൊഴിയിലാണ് ക്രോണ്യെ ഇക്കാര്യം വെളിപ്പെടുത്തിയത്.

1996-ല്‍ കാണ്‍പൂരില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന മൂന്നാം ടെസ്റിന്റെ രണ്ടാം ദിവസമാണ് സംഭവം നടന്നത്. അസ്ഹറുദ്ദീന്‍ തന്നെ ഗുപ്ത താമസിക്കുന്ന ഹോട്ടലിലേക്കു കൊണ്ടുചെന്ന് പരിചയപ്പെടുത്തിയ ശേഷം മുറി വിട്ടു. പിന്നീട് താനും ഗുപ്തയും തമ്മില്‍ വാതുവെപ്പിനെയും ഒത്തുകളിയെയും കുറിച്ച് കുറെ നേരം ചര്‍ച്ച ചെയ്തു, ക്രോണ്യെ സമ്മതിച്ചു.

താന്‍ വാതുവെപ്പുകാരുമായി ആദ്യമായി ബന്ധപ്പെട്ടത് 95-ലാണ്. ജോണ്‍ എന്നറിയപ്പെടുന്ന വാതുവെപ്പുകാരനെ തനിക്ക് പരിചയപ്പെടുത്തിയത് പാക്കിസ്ഥാന്‍ കളിക്കാരനായിരുന്നു സലിം മാലിക്കാണ്. 96-ല്‍ ഇന്ത്യയില്‍ നടന്ന ഒരു വാതുവെപ്പില്‍ പണം വാങ്ങി. എന്നാല്‍ കളി തോറ്റുകൊടുക്കാന മത്സരഫലത്തെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ല, ക്രോണ്യെ പറഞ്ഞു.

ഞാന്‍ മര്യാദ കാട്ടിയിരുന്നില്ല. തെറ്റായ പാതയിലായിരുന്നു ഞാന്‍ സഞ്ചരിച്ചിരുന്നത്. മറ്റുള്ളവരെക്കൂടെ തന്റെ പാതയിലേക്കു കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കുകപോലും ചെയ്തു എല്ലാ കുറ്റങ്ങളും ഏറ്റുകൊണ്ട് ക്രോണ്യെ പറഞ്ഞു. തന്റെ പ്രേരണയിലാണ് ഹെര്‍ഷലെ ഗിബ്സ് കള്ളം പറഞ്ഞതെന്നും അതിനാല്‍ അദ്ദേഹത്തിന് മാപ്പു കൊടുക്കണമെന്നും ക്രോണ്യെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അടുത്തിടെ നടന്ന ഇന്ത്യയില്‍ പര്യടനത്തിനിടയില്‍ ലണ്ടന്‍ സ്വദേശിയായ സഞ്ജയ് ചാവ്ല തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്ന് ക്രോണ്യെ പറഞ്ഞു. ഞാന്‍ സമ്മതിച്ചു. ഹെര്‍ഷലെ ഗിബ്സ് 20 റണ്ണില്‍ താഴെയേ റണ്ണെടുക്കുകയുള്ളൂവെന്ന് ഞാന്‍ അയാളോട് പറഞ്ഞു. കൂടാതെ ഹെന്‍റി വില്യംസ് ബൗളിംഗ് ഓപ്പണ്‍ ചെയ്യുമെന്നും ദക്ഷിണാഫ്രിക്ക മൊത്തം 270 റണ്ണില്‍ കൂടുതല്‍ എടുക്കില്ലെന്നും ഞാന്‍ അയാള്‍ക്ക് ഉറപ്പുകൊടുത്തു, ക്രോണ്യെ പറഞ്ഞു.

എന്നാല്‍ നാഗ്പൂരില്‍ നടന്ന അഞ്ചാം ഏകദിനം ഒത്തുകളിയല്ലായിരുന്നുവെന്ന് ക്രോണ്യ പറഞ്ഞു. ഞങ്ങള്‍ കളിക്കാനിറങ്ങിയാല്‍ മുമ്പു പറഞ്ഞുറപ്പിച്ചതൊന്നും ഞങ്ങള്‍ പ്രാവര്‍ത്തികമാക്കാറില്ല. മത്സരഫലത്തെ സ്വാധീനിക്കാന്‍ ഞാന്‍ ശ്രമിക്കാറുമില്ല, അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+