ശ്രീലങ്ക 273-ന് പുറത്ത്, പാക്കിസ്ഥാന്‍ 3-ന് 130
കൊളംബോ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ മൂന്നു വിക്കറ്റിന് 130 റണ്ണെടുത്തു. 56 റണ്ണോടെ ഓപ്പണര്‍ സയീദ് അന്‍വറും 31 റണ്ണോടെ ക്യാപ്റ്റന്‍ മോയിന്‍ ഖാനുമാണ് ക്രീസില്‍.
എട്ട് റണ്ണെടുത്ത മുഹമ്മദ് വസീമും 23 റണ്ണെടുത്ത യൂനിസ് ഖാനും രണ്ട് റണ്ണെടുത്ത യൂസഫ് യൂഹാനയുമാണ് പുറത്തായത്. ശ്രീലങ്കക്കുവേണ്ടി മുത്തയ്യ മുരളീധരന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
രാവിലെ റണ്‍ എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക 273 റണ്ണിന് എല്ലാവരും പുറത്തായി. മാര്‍വന്‍ അട്ടപ്പട്ടുവിന്റെ 73 റണ്ണും മഹേല ജയവര്‍ധനെയുടെ 77 റണ്ണുമാണ് ശ്രീലങ്കന്‍ ഇന്നിംഗ്സിന്റെ പ്രത്യേകത.
പാക്കിസ്ഥാന്റെ വഖാര്‍ യൂനിസ് ടെസ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് നേടുന്ന ലോകത്തിലെ 14-ാമത്തെ കളിക്കാരനായി. 18 റണ്ണെടുത്ത മുത്തയ്യ മുരളീധരനെ അക്രത്തിന്റെ കൈകളില്‍ എത്തിച്ചാണ് യൂനിസ് ഈ നേട്ടം കൈവരിച്ചത്. യൂനിസ് മൂന്നു വിക്കറ്റും അര്‍ഷദ് ഖാന്‍ നാലു വിക്കറ്റും വീഴ്ത്തി.












Click it and Unblock the Notifications