അസ്ഹര്‍ രാജി വെക്കണമെന്ന് കേന്ദ്രമന്ത്രി
ദില്ലി: നിരപരാധിയാണെന്ന് തെളിയുന്നതുവരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ ക്രിക്കറ്റില്‍ നിന്ന് രാജിവെക്കണമെന്ന് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി സുഖ്ദേവ് സിംഗ് ധിന്‍സ.
അസ്ഹര്‍ ടീമിലെ മുതിര്‍ന്ന കളിക്കാരനാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിയുന്നതുവരെ ധാര്‍മികതയുടെ പേരില്‍ അദ്ദേഹം രാജിവെക്കണം, മന്ത്രി പറഞ്ഞു.
1996-ല്‍ ഒരു ഇന്ത്യന്‍ വാതുവെപ്പുകാരന് തന്നെ പരിചയപ്പെടുത്തിയത് അസ്ഹറുദ്ദീനാണെന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെയുടെ ആരോപണം അസ്ഹര്‍ നേരത്തെ നിഷധിച്ചിരുന്നു.












Click it and Unblock the Notifications