Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്ക-പാക്കിസ്ഥാന്‍ ടെസ്റ് ആവേശകരമായ നിലയില്‍

കൊളംബോ: പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്കക്ക് ഏഴു റണ്‍ ലീഡ്. മുത്തയ്യ മുരളീധരന്റെ സംഹാരാത്മക ബൗളിംഗില്‍ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് ആടിയുലഞ്ഞെങ്കിലും അവസാന വിക്കറ്റിന് ഒത്തുചേര്‍ന്ന മുന്‍ ക്യാപ്റ്റന്‍ വസിം അക്രവും അര്‍ഷദ് ഖാനും ചേര്‍ന്ന് പാക്കിസ്ഥാനെ കരകയറ്റുകയായിരുന്നു.

മൂന്നു റണ്‍ എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന് 175 റണ്ണെത്തുമ്പോഴേക്കും എട്ടു വിക്കറ്റുകള്‍ കടപുഴകി. പിന്നീട് ഇന്നിംഗ്സിന് ജീവന്‍ പകര്‍ന്നത് ഇവരാണ്. 204 പന്തില്‍ നിന്ന് 78 റണ്ണെടുത്ത് പാക്കിസ്ഥാന്‍ ഇന്നിംഗ്സിന്റെ നെടുന്തൂണായ അക്രമിന് പിന്തുണയേകാന്‍ അര്‍ഷദ് ഖാന്‍ 95 പന്തുകള്‍ നേരിട്ടു. അവസാനം ഫെര്‍ണാണ്ടോയുടെ പന്തില്‍ അക്രം പുറത്താകുമ്പോള്‍ ഒമ്പതു റണ്ണുമായി ഖാന്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ശ്രീലങ്കക്കുവേണ്ടി മുരളീധരന്‍ അഞ്ചു വിക്കറ്റെടുത്തു. സോയ്സയും ഫെര്‍ണാണ്ടോയും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.

തുടര്‍ന്ന് രണ്ടാമിന്നിംഗ്സാരംഭിച്ച ശ്രീലങ്കക്ക് 53 റണ്ണെടുക്കുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ക്യാപ്റ്റന്‍ സനത് ജയസൂര്യയും (8) റസ്സല്‍ ആര്‍നോള്‍ഡുമാണ് (1) പുറത്തായത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓപ്പണര്‍ മാര്‍വന്‍ അട്ടപ്പട്ടു 33 റണ്ണോടെയും അരവിന്ദ ഡിസില്‍വ 10 റണ്ണോടെയും ബാറ്റു ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+