കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാന് അഞ്ച് വിക്കറ്റ് ജയം

  • By Staff
Google Oneindia Malayalam News

കൊളംബോ: വാസിം അക്രമിന്റെ മികച്ച ഓള്‍ റൗണ്ട് പ്രകടനത്തിന്റെ മികവില്‍ പാകിസ്ഥാന്‍ ശ്രീലങ്കയ്ക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് അഞ്ച് വിക്കറ്റിന് ജയിച്ചു.

മുരളീധരന്റെ മികച്ച ബൗളിങിന്റെ ബലത്തില്‍ ശ്രീലങ്കയ്ക്ക് വിജയം അരികെയെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചുവെങ്കിലും മാന്‍ ഓഫ് ദ മാച്ച് വാസിം അക്രം പാകിസ്ഥാന്റെ രക്ഷകനായി മാറുകയായിരുന്നു. ശ്രീലങ്കയുടെ നൂറാമത്തെ ടെസ്റ്റ് മത്സരമായിരുന്നു ഇത്.

മുരളീധരന്റെ പന്തില്‍ കൂറ്റന്‍ സിക്്സ് അടിച്ചാണ് യൂനിസ് ഖാന്‍ പാകിസ്ഥാന് വേണ്ടി വിജയ ലക്ഷ്യമായ 131 റണ്‍സ് തികച്ചത്. നാല്‍പത്തിരണ്ടാമത്തെ ഓവറിലായിരുന്നു ഇത്. യൂനിസ് ഖാനും (47 ബോളില്‍ 32 റണ്‍സ്) വാസിം അക്രവും (63 ബോളില്‍ 20 റണ്‍സ്) ചേര്‍ന്നുള്ള അജയ്യമായ ആറാംവിക്കറ്റ് കൂട്ടുകെട്ട് 42 റണ്‍സ് എടുത്തു.

മുത്തയ്യ മുരളീധരന്‍ തുടരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പാകിസ്ഥാന്‍ നാല് വിക്കറ്റിന് 66 എന്ന നിലയിലേക്ക് കൂപ്പുകുത്തി. യൂസഫ് യുഹാനാ, മുഹമ്മദ് വാസിം, ഇന്‍സമാം ഉള്‍ ഹക്ക് എന്നിവരുടെ വിക്കറ്റുകളാണ് മുരളീധരന് ലഭിച്ചത്. എന്നാല്‍ വാസി അക്രം കളിയുടെ ഗതി മാറ്റുകയായിരുന്നു.

നേരത്തേ പാകിസ്ഥാന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ ശ്രീലങ്കന്‍ ബാറ്റിങ് തകര്‍ന്നു. അര്‍ഷദ് ഖാന് മൂന്ന് വിക്കറ്റ് ലഭിച്ചു. വാസിം അക്രം 400 ടെസ്റ്റ് വിക്കറ്റും വഖാര്‍ യൂനിസ് 300 വിക്കറ്റും തികച്ചത് കൊണ്ടും ശ്രീലങ്കയുടെ നൂറാമത്തെ ടെസ്റ്റായത് കൊണ്ടും ഈ മത്സരം ശ്രദ്ധിക്കപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X