Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷപ്രയോഗം: അസ്ഹര്‍ ക്ഷമാപണം നടത്തി

ഹൈദരാബാദ്: തന്റെ ന്യൂനപക്ഷ സമുദായം എന്ന പ്രയോഗം ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു.

നേരത്തെ മതന്യൂനപക്ഷത്തില്‍പെട്ട ആളായതുകൊണ്ടാണ് തനിക്കെതിരെ ആരോപണങ്ങളുയരുന്നതെന്ന് അസ്ഹറുദ്ദീന്‍ പറഞ്ഞിരുന്നു. തനിക്ക് വാതുവെപ്പുകാരനെ പരിചയപ്പെടുത്തി തന്നത് അസ്ഹറുദ്ദീനാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്രോണ്യെ പറഞ്ഞത് അസ്ഹറിനെതിരായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അസ്ഹറുദ്ദീന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

താന്‍ പറഞ്ഞതിനെ തെറ്റായ സന്ദര്‍ഭത്തില്‍ മാധ്യമങ്ങള്‍ ഉദ്ധരിക്കുകയായിരുന്നുവെന്ന് അസ്ഹര്‍ പറഞ്ഞു.

ഞാന്‍ മതന്യൂനപക്ഷം എന്ന വാക്ക് ഉപയോഗിച്ചത് പലരെയും മുറിപ്പെടുത്തിയിട്ടുണ്ടെന്ന് വാര്‍ത്തകളില്‍ നിന്ന് മനസിലായി. അതിന് ഞാന്‍ മാപ്പ് ചോദിക്കുന്നു. അസ്ഹര്‍ പറഞ്ഞു.

അസ്ഹറിന്റെ പ്രസ്താവനയെ നേരത്തെ പലരും അപലപിച്ചിരുന്നു. കേന്ദ്ര സ്പോര്‍ട്സ് സഹമന്ത്രി വിദ്യാസാഗര്‍ റാവു അസ്ഹറുദ്ദീന്‍ ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+