കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ക്രോണ്യെയുടെ കുറ്റവിചാരണ മാറ്റി വച്ചു
കേപ്പ് ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെയുടെ കുറ്റവിചാരണ ഒരു ദിവസം മാറ്റി വച്ചു. ജൂണ്‍ 21 ബുധനാഴ്ചയായിരിക്കും വിചാരണ തുടങ്ങുക. വാദം കേള്‍ക്കുന്നത് ചൊവാഴ്ച തുടങ്ങേണ്ടതായിരുന്നു.
ക്രോണ്യെയെ കുറ്റവിചാരണ ചെയ്യുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള അനുമതിക്കായി വിവിധ ടെലിവിഷന്‍ കമ്പനികള്‍ ശ്രമിക്കുണ്ട്. ജഡ്ജ് എഡ്വിന് കിങ്ങാണ് വാദം കേള്‍ക്കുന്നത്.
വാതുവെപ്പുകാരില്‍ നിന്നും പണം പറ്റിയെന്ന് ക്രോണ്യെ നേരത്തേ സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏപ്രില്‍ 11 ന് അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്താക്കി. പണം പറ്റിയെങ്കിലും കളിയുറപ്പിച്ചില്ലെന്ന നിലപാടാണ് ക്രോണ്യെ സ്വീകരിച്ചത്. നാലു വര്‍ഷമായി ഏകദേശം ഒരു ലക്ഷം ഡോളറോളം സ്വീകരിച്ചിട്ടുണ്ട് എന്ന് ക്രോണ്യെ മൊഴി നല്‍കിയിരുന്നു.
Comments
Story first published: Tuesday, June 20, 2000, 5:30 [IST]