Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യം മുഴുവന്‍ തുറന്നുപറയണമെന്ന് ക്രോണ്യെയോട് കിംഗ് കമ്മീഷന്‍

കേപ്ടൗണ്‍: വാതുവെപ്പും ഒത്തുകളിയുമായി ബന്ധപ്പെട്ട എല്ലാ വിവരവും തുറന്നു പറയാന്‍ എഡ്വിന്‍ കിംഗ് കമ്മീഷന്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെയോട് ആവശ്യപ്പെട്ടു.

സാക്ഷിമൊഴിക്കായി മൂന്നാമതു തവണ ക്രോണ്യെ കമ്മീഷനുമുന്നില്‍ എത്തിയപ്പോഴാണ് കമ്മീഷന്‍ ഈ മുന്നറിയിപ്പു നല്‍കിയത്. നിങ്ങള്‍ക്കറിയുന്ന എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞുവെന്ന് എനിക്ക് ബോദ്ധ്യപ്പെടാതെ ഇപ്പോഴത്തെ അവസ്ഥയില്‍ നിങ്ങളെ സഹായിക്കാന്‍ എനിക്കാവില്ല. നിങ്ങളെ വിചാരണ ചെയ്യുന്ന അധികാരികള്‍ക്കു മുന്നില്‍ ഒരു നിര്‍ദ്ദേശവും വെക്കാനുമാവില്ല, കിംഗ് പറഞ്ഞു.

ക്രോണ്യെ സത്യം തുറന്നു പറയുകയാണെങ്കില്‍ വിചാരണയില്‍ നിന്ന് അദ്ദേഹത്തെ മോചിതനാക്കി പൊതുമാപ്പ് നല്‍കാമെന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ലക്ഷം ഡോളര്‍ താന്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന് ക്രോണ്യെ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. മറ്റിനത്തില്‍ 30,000 ഡോളറില്‍ കൂടുതല്‍ താന്‍ വാങ്ങിയിട്ടുണ്ടെന്ന് വ്യാഴാഴ്ച ക്രോണ്യെ വീണ്ടു ം വെളപ്പെടുത്തി. എന്നാല്‍ കളി തോറ്റു കൊടുക്കാനായി ഒത്തുകളി നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈയവസ്ഥയിലാണ് കമ്മീഷന്‍ ക്രോണ്യെക്ക് മുന്നറിയിപ്പു നല്‍കിയത്. ജൂണ്‍ 30-ഓടു കൂടി ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് താബോ എംബക്കിക്ക് കമ്മീഷന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+