Get Updates
Get notified of breaking news, exclusive insights, and must-see stories!

വിംബിള്‍ഡണ്‍: ഹിംഗിസ്, സെറീന വില്യംസ് രണ്ടാം റൗണ്ടില്‍

Wimbledon logoലണ്ടന്‍: ഒന്നാം സീഡ് മാര്‍ട്ടിനാ ഹിംഗിസും എട്ടാം സീഡ് സെറീന വില്യംസും വിംബിള്‍ഡണിന്റെ വനിതാവിഭാഗം രണ്ടാം റൗണ്ടില്‍ കടന്നു. ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ അനായാസ വിജയമാണ് ഇരുവരും നേടിയത്.

ഹിംഗിസ് സ്പെയിനിന്റെ ആഞ്ചലസ് മൊന്റോളിയോയെ 6-1, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി. സ്വീഡന്റെ ആസ കാള്‍സണെ 6-3, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സെറീന വില്യംസ് രണ്ടാം റൗണ്ടില്‍ കടന്നത്.

11-ാം സീഡ് ജര്‍മ്മനിയുടെ ആങ്കെ ഹ്യൂബര്‍ ബ്രിട്ടന്റെ ജോ വാര്‍ഡിനെ 7-5, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി. ജപ്പാന്റെ ആയ് സുഗിയാമ നാട്ടുകാരിയായ യൂക്കാ യോഷിദയെ 6-1, 6-3-ന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ കടന്നു.

പുരുഷവിഭാഗത്തില്‍ നെതര്‍ലന്റ്സിന്റെ റിച്ചാര്‍ഡ് ക്രായിച്ചെക്ക് രണ്ടാം റൗണ്ടില്‍ കടന്നു. നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ ജര്‍മ്മനിയുടെ മൈക്കള്‍ കോള്‍മനെയാണ് ക്രായിച്ചെക്ക് പരാജയപ്പെടുത്തിയത്. സ്കോര്‍: 3-6, 6-1, 6-4, 7-6.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+