Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രോണ്യെയുടെ മൊഴി അടങ്ങിയ ടേപ്പ് ദില്ലി പോലീസ് ആവശ്യപ്പെട്ടു

ദില്ലി: മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെ കിംഗ് കമ്മീഷന് മുമ്പാകെ നല്‍കിയ മൊഴിയുടെ ടേപ്പ് ദില്ലി പോലീസ് ആവശ്യപ്പെട്ടു. നാലു ദിവസം മുമ്പുതന്നെ ഈ അഭ്യര്‍ത്ഥന ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ക്ക് അയച്ചിട്ടുണ്ടെന്ന് ദില്ലി പോലീസ് കമ്മീഷണര്‍ അജയ് രാജ് ശര്‍മ്മ പറഞ്ഞു.

ഇന്ത്യന്‍ നിയമത്തില്‍ ടേപ്പുകള്‍ക്കുള്ള പ്രാധാന്യം വ്യക്തമല്ലെങ്കിലും അവ നല്‍കുന്ന തെളിവുകള്‍ കൂടുതല്‍ പ്രധാനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സഞ്ജീവ് ചാവ്ല ലണ്ടനില്‍ നിന്ന് ഇന്ത്യയിലെത്താത്തതിനാല്‍ അന്വേഷണം ഇനിയും മൂന്നുനാലു മാസങ്ങള്‍ നീണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. ചാവ്ലയുടെ പാസ്പോര്‍ട്ട് ഒരു മാസമായി റദ്ദു ചെയ്തിരിക്കുകയാണെന്നും ഇന്ത്യാ സര്‍ക്കാര്‍ ചാവ്ലയെ ഇന്ത്യയിലേക്കെത്തിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാതുവെപ്പില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണെന്ന് ശര്‍മ്മ പറഞ്ഞു. എന്നാല്‍ അവരുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. അസ്ഹറുദ്ദീന്‍ തനിക്ക് പരിചയപ്പെടുത്തിയെന്ന് ക്രോണ്യെ അവകാശപ്പെടുന്ന മുകേഷ് ഗുപ്തയ്ക്ക് കേസില്‍ ഉള്ള പങ്കും അന്വേഷണവിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+