കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിംഗിസ്, സെറീന പ്രീ-ക്വാര്‍ട്ടറില്‍

  • By Staff
Google Oneindia Malayalam News

Wimbledon logoലണ്ടന്‍: ഒന്നാം സീഡ് മാര്‍ട്ടിന ഹിംഗിസ്, എട്ടാം സീഡ് സെറീന വില്യംസ്, 11-ാം സീഡ് ആങ്കെ ഹ്യൂബര്‍ എന്നിവര്‍ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റ വനിതാവിഭാഗം പ്രീ-ക്വാര്‍ട്ടറില്‍ കടന്നു.

പുരുഷവിഭാഗത്തില്‍ ഒമ്പതാം സീഡ് തോമസ് എന്‍ക്വിസ്റ്, വെയ്ന്‍ ഫെരേര എന്നിവര്‍ പ്രീ-ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം സീഡ് ആന്ദ്രെ അഗാസി അമേരിക്കയുടെ ടോഡ് മാര്‍ട്ടിനെ 6-4, 6-2, 7-6, 6-2, 10-8 എന്ന സ്കോറിന് പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ കടന്നു.

പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതിയും ജര്‍മ്മനിയുടെ ഡേവിഡ് പ്രിനോസിലും തമ്മിലുള്ള സഖ്യം മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ സ്വീഡന്റ ഫ്രെഡറി ബെര്‍ഗ്-പീറ്റര്‍ നിബോര്‍ഗ് ജോഡിയെയാണ് അവര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4, 7-6, 4-6, 7-6.

ടൂര്‍ണമെന്റില്‍ അപാരഫോം തുടരുന്ന ഹിംഗിസും സെറീനയും അനായാസവിജയത്തിലൂടെ പ്രീക്വാര്‍ട്ടറിലെത്തുന്നത്. ഹിംഗിസ് ക്രൊയേഷ്യയുടെ സില്‍വിജാ തലാജയെ 6-2, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ സെറീന സ്പെയിനിന്റെ ക്രിസ്റിന ടോറന്‍സ് വലോറയെ 6-2, 6-1 എന്ന സ്കോറിന് തോല്പിച്ചു. ഹ്യൂബര്‍ സ്ലോവാക്യയുടെ ടിനാ പിസ്നിക്കിനെ 6-2, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തി.

മാരത്തോണ്‍ മത്സരത്തിനൊടുവിലായിരുന്നു എന്‍ക്വിസ്റിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശം. അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തില്‍ 6-3, 6-7, 2-6, 6-3, 6-3 എന്ന സ്കോറിന് ജര്‍മ്മനിയുടെ ക്രിസ്റിന്‍ വിങ്കിനെയാണ് എന്‍ക്വിസ്റ് മറികടന്നത്. റൊമാനിയയുടെ ആന്‍ഡ്രൂ പവേലിനെ 3-6, 7-6, 7-5, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് വെയ്ന്‍ ഫെരേര പ്രീക്വാര്‍ട്ടറിലിടം കണ്ടെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X