സാംപ്രാസ്, അഗാസി, ഡാവന്‍പോര്‍ട്ട് പ്രീക്വാര്‍ട്ടറില്‍
ലണ്ടന്‍: ഒന്നാം സീഡ് പീറ്റ് സാംപ്രാസ്, രണ്ടാം സീഡ് ആന്ദ്രെ അഗാസി, എട്ടാം സീഡ് ടിം ഹെന്‍മന്‍ എന്നിവര്‍ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. വനിതാവിഭാഗത്തില്‍ രണ്ടാം സീഡ് ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട്, അഞ്ചാം സീഡ് വീനസ് വില്യംസ്, ആറാം സീഡ് മോണിക്കാസെലസ് എന്നിവര്‍ പ്രീക്വാര്‍ട്ടറിലെത്തി.
അതേസമയം പുരുഷവിഭാഗത്തില്‍ നാലാം സീഡും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനുമായ ഗസ്റാവോ കേര്‍ട്ടണ്‍ ജര്‍മ്മനിയുടെ അലക്സാണ്ട്രോ പോപ്പിനോട് 6-7, 2-6, 1-6 എന്ന സ്കോറിന് പരാജയപ്പെട്ട് പുറത്തായി.
അമേരിക്കയുടെ ജസ്റിന്‍ ജിമല്‍സ്റോബിനെ 2-6, 6-4, 6-2, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സാംപ്രാസ് പ്രീക്വാര്‍ട്ടറിലെത്തിയത്. അഗാസി ഫ്രാന്‍സിന്റെ ജെറോം ഗോള്‍മാഡിനെ 6-3, 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.
മൊറോക്കയുടെ ഹിച്ചാം അറാസിയെ 6-3, 6-3, 6-3 എന്ന സ്കോറിനാണ് ടിം ഹെന്‍മന്‍ മൂന്നാം റൗണ്ടില്‍ തകര്‍ത്തുവിട്ടത്. 10-ാം സീഡ് മാര്‍ക്ക് ഫിലീപ്പോസിസ് നെതര്‍ലെന്റ്സിന്റെ ജെങ് ഷാള്‍ക്കന്റെ വെല്ലുവിളി അഞ്ചുസെറ്റുകളില്‍ അതിജീവിച്ച് പ്രീക്വാര്‍ട്ടറില്‍ കടന്നു. സ്കോര്‍: 4-6, 6-3, 6-7, 7-6, 20-18. ജര്‍മ്മനിയുടെ ജെയ്നല്‍ ഷുട്ട്ലറിനെ പരാജയപ്പെടുത്തി 12-ാം സീഡ് പാട്രിക്ക് റാഫ്റ്ററും പ്രീക്വാര്‍ട്ടറിലെത്തി. സ്കോര്‍: 6-2, 7-6, 6-3.
വീനസ്, സെലസ്, അരാന്ത പ്രീക്വാര്‍ട്ടറില്‍
വനിതാവിഭാഗത്തില്‍ അര്‍ജന്റീനയുടെ പൗള സുരേസിനെ 6-4, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഡാവന്‍പോര്‍ട്ട് പ്രീക്വാര്‍ട്ടറിലെത്തിയത്. വീനസ് വില്യംസ് ഫ്രാന്‍സിന്റെ നതാലി ഡെക്കിയെയും (6-0, 7-6) മോണിക്കാ സെലസ് ഫ്രാന്‍സിന്റെ സാറാ പിറ്റ്കോവ്സ്കിയെയും (6-0, 6-3) ആണ് പരാജയപ്പെടുത്തിയത്.
യൂഗോസ്ലാവിയയുടെ സാന്‍ഡ്രാ നക്കൂക്കിനെ 3-6, 7-6, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി ഒമ്പതാം സീഡ് അരാന്താ സാഞ്ചസ് വികാരിയോവും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. അമേരിക്കയുടെ ജെന്നിഫര്‍ കപ്രിയാറ്റി, ആസ്ത്രേലിയയുടെ ജെലേന ഡോക്കിക്ക് എന്നിവരും പ്രിക്വാര്‍ട്ടറില്‍ കടന്നു.












Click it and Unblock the Notifications