സാംപ്രാസ്, ഹിംഗിസ്, വില്യംസ് സഹോദരിമാര്‍ ക്വാര്‍ട്ടറില്‍
ലണ്ടന്‍: പീറ്റ് സാംപ്രാസ്, മാര്‍ട്ടിന ഹിംഗിസ്, വീനസ് വില്യംസ്, സെറീന വില്യംസ് എന്നിവര്‍ വിംബിള്‍ഡണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
സ്വീഡന്റെ ജോനാസ് ബോര്‍ക്ക്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഇപ്പോഴത്തെ ചാമ്പ്യനും ഒന്നാം സീഡുമായ പീറ്റ് സാംപ്രാസ് ക്വാര്‍ട്ടറില്‍ കടന്നത്. കഷ്ടിച്ച് ഒന്നര മണിക്കൂര്‍ മാത്രം നീണ്ട പോരാട്ടത്തില്‍ സാംപ്രാസ് 6-3, 6-2, 7-5 എന്ന സ്കോറിന് ബോര്‍ക്ക്മാനെ മറി കടന്നു.
ദക്ഷിണാഫ്രിക്കയുടെ വെയ്ന്‍ ഫെരേരയെ അട്ടിമറിച്ച് ബലാറസിന്റെ വ്ലാദിമിര്‍ വോള്‍ച്ച്കോവും പുരുഷവിഭാഗം ക്വാര്‍ട്ടറില്‍ കടന്നു. സ്കോര്‍: 6-3, 6-4, 7-6. യോഗ്യതാമത്സരം ജയിച്ചെത്തിയ വോള്‍ച്ച്കോവ് രണ്ടാം റൗണ്ടില്‍ ആറാം സീഡ് സെഡ്രിക് പിയോലിനെയും അട്ടിമറിച്ചിരുന്നു.
വീണ്ടും ഒരു ഹിംഗിസ്-വീനസ് പോരാട്ടം
കോര്‍ട്ടില്‍ എന്നും പൊടിപാറിക്കുന്ന മാര്‍ട്ടിനാ ഹിംഗിസ്-വീനസ് വില്യംസ് പോരാട്ടത്തിന് ഇപ്രാവശ്യത്തെ വിംബിള്‍ഡണും സാക്ഷ്യം വഹിക്കും. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഇരുവരും എതിരാളികളെ നിഷ്പ്രഭരാക്കിയതോടെയാണിത്.
11-ാം സീഡ് ജര്‍മ്മനിയുടെ ആങ്കെ ഹ്യൂബറിനെതിരായ പ്രീക്വാര്‍ട്ടറില്‍ ഹിംഗിസിന്റെ സമ്പൂര്‍ണാധിപത്യമായിരുന്നു. വെറും അമ്പത്തൊന്ന് മിനിറ്റില്‍ 6-1, 6-2 എന്ന സ്കോറിനാണ് ഹിംഗിസ് ഹ്യൂബറിനെ കെട്ടുകെട്ടിച്ചത്. വീനസിന്റെ ക്വാര്‍ട്ടര്‍ പ്രവേശവും ഭിന്നമായിരുന്നില്ല. 80 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ബെല്‍ജിയത്തിന്റെ സബീന അപ്പല്‍മാന്‍സിനെ 6-4, 6-4 എന്ന സ്കോറിനാണ് വീനസ് മറികടന്നത്.
രണ്ടാം ക്വാര്‍ട്ടര്‍ എട്ടാം സീഡും വീനസിന്റെ സഹോദരിയുമായ സെറീന വില്യംസും അമേരിക്കയുടെ ലിസാ റെയ്മണ്ടും തമ്മിലാണ്. പ്രീക്വാര്‍ട്ടറില്‍ സെറീന തായ്ലണ്ടിന്റെ തമറിന്‍ തനാസുഗാറിനെ 51 മിനിറ്റുകൊണ്ട് പരാജയപ്പെടുത്തി. സ്കോര്‍: 6-1, 6-1. ബലാറസിന്റെ ഓള്‍ഗാ ബാര്‍ബന്‍ഷിക്കോവയെ 6-4, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് റെയ്മണ്ട് ക്വാര്‍ട്ടറിലെത്തിയത്.
അമേരിക്കയുടെ ലിലിയ ഓസ്റര്‍ലോയെ 7-6, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തി സ്പെയിനിന്റെ സീഡ് ചെയ്യപ്പെടാത്ത താരം മാഗി സെര്‍നയും വനിതാവിഭാഗം ക്വാര്‍ട്ടറില്‍ കടന്നു.












Click it and Unblock the Notifications