കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഗര്‍കപ്പ്: ദക്ഷിണാഫ്രിക്കക്ക് 18 റണ്‍ വിജയം

  • By Staff
Google Oneindia Malayalam News

കൊളംബോ: പാക്കിസ്ഥാനെതിരായ സിംഗര്‍കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് 18 റണ്‍ വിജയം. റണ്ണിനെതിരെ പാക്കിസ്ഥാന് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 223 റണ്‍ എടുക്കാനേ സാധിച്ചുള്ളൂ.

ഇതോടെ കളിച്ച രണ്ടു മത്സരങ്ങളും തോറ്റ പാക്കിസ്ഥാന്റെ നില പരുങ്ങലിലായി. അടുത്ത രണ്ടു മത്സരങ്ങളും ജയിച്ചില്ലെങ്കില്‍ അവര്‍ക്ക് ടൂര്‍ണമെന്റിന്റെ ഫൈനല്‍ കാണാനാകില്ല.

ദക്ഷിണാഫ്രിക്കയുടെ 241 റണ്ണിനെതിരെ പാക്ക് ഓപ്പണര്‍മാരായ സയീദ് അന്‍വറും ഇമ്രാന്‍ നസീറും മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ 39 റണ്ണെടുത്ത അന്‍വര്‍ പുറത്തായതോടെ പാക്ക് ഇന്നിംഗ്സിന്റെ താളഭംഗം സംഭവിച്ചു. അസ്ഹര്‍ മെഹ്മൂദും (19), ഇന്‍സമാം ഉള്‍ ഹഖും (6), യൂസഫ് യൂഹാനയും (2) പെട്ടെന്നു തന്നെ പുറത്തായി.

പിന്നീടുവന്ന യൂനിസ് ഖാനും (38) ഇമ്രാന്‍ നസീറും ചേര്‍ന്ന് ഇന്നിംഗ്സ് നേരെയാക്കാന്‍ ശ്രമിച്ചെങ്കിലും നിക്കി ബോയെ ആഞ്ഞടിച്ചതോടെ പാക്ക് വാലറ്റം തകര്‍ന്നു. ബോയെ 10 ഓവറില്‍ 25 റണ്‍ വഴങ്ങി നാലു വിക്കറ്റെടുത്തു. ക്ലൂസ്നര്‍ 37 റണ്ണിന് മൂന്നു വിക്കറ്റ് നേടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X