ഇംഗ്ലണ്ട് പര്യടനം: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ ഭൂട്ടിയ നയിക്കും
ദില്ലി: ഇംഗ്ലണ്ടില്‍ രണ്ടാഴ്ചത്തെ പര്യടനത്തിനായി പോകുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ സ്ട്രൈക്കര്‍ ബൈച്ചൂങ് ഭൂട്ടിയ നയിക്കും. ഐ.എം. വിജയനാണ് വൈസ് ക്യാപ്റ്റന്‍.
ജൂലൈ 18 മുതല്‍ 31 വരെ നടക്കുന്ന പര്യടനത്തില്‍ ഇന്ത്യ മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കും. പര്യടനത്തിനായി 22 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഐ.എം. വിജയനു പുറമെ ജോപോള്‍ അഞ്ചേരിയും ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ടീം ചൊവാഴ്ച രാവിലെത്തന്നെ ലണ്ടനിലേക്ക് തിരിക്കും.
ടീമംഗങ്ങള്‍:
ബൈച്ചൂങ് ഭൂട്ടിയ (ക്യാപ്റ്റന്‍), ഐ.എം. വിജയന്‍ (വൈസ് ക്യാപ്റ്റന്‍), സന്ദീപ് നന്ദി, പ്രബ്ജോത് സിംഗ്, ദല്‍ജിത് സിംഗ്, മഹേഷ് ഗാവ്ലി, ജോപോള്‍ അഞ്ചേരി, മുസ്തഫി, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, തപന്‍ ഘോഷ്, ഹര്‍ദീപ് സംഘ, ഹര്‍ദീപ് സെയ്നി, ബസുദേവ് മോണ്ടാല്‍, റെനഡി സിംഗ്, ജൂലിയസ് ആല്‍ബര്‍ട്ട്, ഖാലിദ് ജമീല്‍, ഷബീര്‍ പാഷ, ഹര്‍ദീപ് ഗില്‍, ഫ്രാന്‍സിസ് സില്‍വേര, ബിജന്‍ സിംഗ്, പ്രശാന്ത് ദോറ.
സുഖ്വിന്ദര്‍ സിംഗ് (കോച്ച്), എസ്. കൃഷ്ണാജി റാവു (അസിസ്റന്റ് കോച്ച്), പി.കെ. ബാനര്‍ജി (മാനേജര്‍, ടെക്നിക്കല്‍ ഡയറക്ടര്‍), എസ്.കെ. നന്ദി (ഡോക്ടര്‍).












Click it and Unblock the Notifications