Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ ക്രിക്കറ്റ് ജീവിതം സുതാര്യമാണെന്ന് ടെണ്ടുല്‍ക്കര്‍

ദില്ലി: ക്രിക്കറ്റിലെ വാതുവെപ്പും ഒത്തുകളിയും തന്നെ വളരെയേറെ വേദനിപ്പിക്കുന്നുവെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ഈ നിര്‍ണായകഘട്ടം തരണം ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും കൊടുമ്പിരികൊണ്ടിരിക്കുന്ന ഒത്തുകളി വിവാദത്തെക്കുറിച്ച് ആദ്യമായാണ് ടെണ്ടുല്‍ക്കര്‍ അഭിപ്രായപ്രകടനം നടത്തുന്നത്.

എന്നാല്‍ ഈ വിവാദത്തിലേക്ക് തന്റെ പേരും കൊണ്ടുവരുവാനുള്ള നീക്കങ്ങളെ അദ്ദേഹം അപലപിച്ചു. ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ നിന്ന് ഞാനെപ്പോഴും വിട്ടുനിന്നിട്ടേയുള്ളൂ. ഇക്കാര്യത്തില്‍ ഞാന്‍ ശുദ്ധനാണെന്ന് രാജ്യത്തിനറിയാം. എന്റെ ക്രിക്കറ്റ് ജീവിതം സുതാര്യമാണ്. അതിനാല്‍ത്തന്നെ സ്വരക്ഷക്കായി എനിക്ക് എന്തെങ്കിലും പ്രസ്താവന ഇറക്കേണ്ട കാര്യവുമില്ല, ഔട്ട്ലുക്ക് വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

ഒത്തുകളി വിവാദത്തെക്കുറിച്ച് തനിക്കൊന്നും അറിയാത്തതിനാലാണ് ഇതു സംബന്ധിച്ച് ഒരു പ്രസ്താവനയും ഇറക്കാതിരുന്നതെന്ന് സച്ചിന്‍ വിശദീകരിച്ചു. തനിക്ക് ഒത്തുകളിയെക്കുറിച്ച് എല്ലാമറിയാമെന്ന മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ റഷീദ് ലത്തീഫിന്റെ പ്രസ്താവനയും അദ്ദേഹം നിഷേധിച്ചു.

Sachin Tendulkarഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക് അഭിപ്രായസ്വാതന്ത്യ്രം നല്‍കണമെന്ന വാദഗതിക്കാരനാണ് താനെങ്കിലും വിവാദവിഷയങ്ങളായ ഒത്തുകളിപോലുള്ള കാര്യങ്ങളില്‍ നിയന്ത്രണം വേണമെന്ന് സച്ചിന്‍ ചൂണ്ടിക്കാട്ടി. ക്രിക്കറ്റിനെക്കുറിച്ച് പറയാന്‍ കളിക്കാര്‍ക്ക് തീര്‍ച്ചയായും സ്വാതന്ത്യ്രം വേണം. എന്നാല്‍ അത് വാതുവെപ്പും ഒത്തുകളിയും പോലുള്ള കാര്യങ്ങളില്‍ അരുത്. അഥവാ ആരെങ്കിലും പ്രസ്താവനയിറക്കിയാല്‍ അതിനു ആവശ്യമായ തെളിവുകള്‍ അയാളുടെ പക്കല്‍ ഉണ്ടായിരിക്കുകയും വേണം. വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് അത്യാവശ്യമാണ്, സച്ചിന്‍ വ്യക്തമാക്കി.

തന്റെ കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് താന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതെന്ന് സച്ചിന്‍ പറഞ്ഞു. തന്റെ നേതൃത്വത്തില്‍ നടത്തിയ ആസ്ത്രേലിയന്‍ പര്യടനത്തില്‍ തനിക്കും ടീമിനും ഫോമിലേക്കുയരാന്‍ സാധിച്ചില്ലെന്ന് സച്ചിന്‍ സമ്മതിച്ചു. മികച്ച കളി പുറത്തെടുക്കാന്‍ ടീം ഉടച്ചു വാര്‍ക്കുകയും കളിക്കാരില്‍ ആത്മവിശ്വാസം ജനിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+