കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ് കളിക്കാരുടെ വീട്ടില്‍ റെയ്ഡ്

  • By Staff
Google Oneindia Malayalam News

ദില്ലി: ക്രിക്കറ്റ് കോഴ വിവാദത്തില്‍ ആരോപണവിധേയരായ ക്രിക്കറ്റ് കളിക്കാരുടെ വീടുകളിലും ഓഫീസുകളിലും വരുമാന നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡു നടത്തി. കപില്‍ദേവ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ, നയന്‍ മോംഗിയ, നിഖില്‍ ചോപ്ര, അജയ് ശര്‍മ്മ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.

ക്രിക്കറ്റ് കളിക്കാരുടെ വീടുകള്‍ക്കു പുറമെ അന്താരാഷ്ട്രി ക്രിക്കറ്റ് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയയുടെ വീട്ടിലും ഓഫീസിലും ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിട്ടുണ്ട്.

വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്ന് കരുതുന്നു. അജയ് ശര്‍മ്മയൊഴിച്ചുള്ള മറ്റെല്ലാവരെയും വാതുവെപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഇതിനകം തന്നെ ചോദ്യം ചെയ്തു കഴിഞ്ഞിട്ടുണ്ട്. കൗണ്ടിയിലെ ഒരു ക്രിക്കറ്റ് ക്ലബിനുവേണ്ടി ഇപ്പോള്‍ കളിച്ചുവരുന്ന ശര്‍മ്മയെ ഉടന്‍തന്നെ സി.ബി.ഐ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നുത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X