ക്രിക്കറ്റ് കളിക്കാരുടെ വീട്ടില്‍ നടന്ന റെയ്ഡ് അവസാനിച്ചു
ദില്ലി: ക്രിക്കറ്റ് കളിക്കാരുടെയും ഭരണാധികാരികളുടെയും വീടുകളിലും ഓഫീസുകളിലും വരുമാന നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ രണ്ടു ദിവസം നീണ്ട റെയ്ഡ് അവസാനിച്ചു. റെയ്ഡിനെത്തുടര്‍ന്ന് ഒട്ടേറെ ലോക്കറുകളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുകയും അനധികൃത വരുമാനത്തെക്കുറിച്ചുള്ള രേഖകള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
ദില്ലിയില്‍ 13-ഉം മുംബൈയില്‍ 10-ഉം ലോക്കറുകള്‍ സീല്‍ വെച്ച് പൂട്ടി. മിക്കവാറും അടുത്ത ആഴ്ച ഈ ലോക്കറുകള്‍ തുറന്ന് പരിശോധിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ എസ്.സി പരീജാ പറഞ്ഞു. ചില വാതുവെപ്പുകാരുടെ പേരില്‍ 30 മുതല്‍ 40 ബാങ്ക് അക്കൗണ്ടുകള്‍ വരെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണക്കില്‍പ്പെടാത്ത സ്വത്തിന്റെയും വരുമാനത്തിന്റെയും മറ്റും രേഖകള്‍ പരിശോധിച്ച ശേഷം ആവശ്യമായ സി.ബി.ഐക്ക് കൈമാറും. ക്രിക്കറ്റിലെ വാതുവെപ്പിനെയും കോഴ വിവാദത്തെയും കുറിച്ച് അന്വേഷിച്ചുവരികയാണ് ഇപ്പോള്‍ സി.ബി.ഐ.












Click it and Unblock the Notifications