വനിതാ ലോകകപ്പ് ക്രിക്കറ്റ്: ഫിക്സ്ചര്‍ പ്രസിദ്ധീകരിച്ചു
>ഹൈദരാബാദ്: ഏഴാമത് വനിതാ ലോകക്കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം നവംബര്‍ 30-ന് ദക്ഷിണാഫ്രിക്കക്കെതിരെ നടക്കും.
നവംബര്‍ 28-ന് ന്യൂസിലാണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ എട്ടു ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും പുറമെ ഇപ്പോഴത്തെ ചാമ്പ്യന്മാരായ ആസ്ത്രേലിയ, റണ്ണറപ്പായ ന്യൂസിലാണ്ട്, ഇംഗ്ലണ്ട്, വെസ്റ് ഇന്‍ഡീസ്, ഹോളണ്ട്, അയര്‍ലണ്ട്, ശ്രീലങ്ക എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
നവംബര്‍ 28-ന് ഉദ്ഘാടന ചടങ്ങ് മാത്രമേ ഉള്ളൂ. 29-ന് ക്രൈസ്റ് ചര്‍ച്ചില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇപ്പോഴത്തെ ചാമ്പ്യന്മാരായ ആസ്ത്രേലിയ റണ്ണറപ്പായ ന്യൂസിലാണ്ടിനെ നേരിടും.












Click it and Unblock the Notifications