കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിമ്പിക്സിന് 62 അംഗ ഇന്ത്യന്‍ടീമിന് സാധ്യത

  • By Staff
Google Oneindia Malayalam News

ദില്ലി :സിഡ്നി ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ സംഘത്തില്‍ 62 പേരുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി അറിയിച്ചു. സമീപകാലത്തെങ്ങും ഇത്രയും വലിയ സംഘം ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രധിനിധീകരിച്ചിട്ടില്ല.

സാംസംഗ് കമ്പനിയുമായി സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പു വച്ച ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു കല്‍മാഡി. അത്ലറ്റിക്സ്, പുരുഷഹോക്കി, ബാഡ്മിന്റണ്‍, ബോക്സിംഗ്,ജൂഡോ, തുഴയല്‍, ഷൂട്ടിംഗ്, നീന്തല്‍, ടേബിള്‍ ടെന്നീസ്, ടെന്നീസ്, ഭാരോദ്വഹനം, ഗുസ്തി, അമ്പെയ്ത്ത് എന്നീ ഇനങ്ങളിലാണ് ഇന്ത്യന്‍ ടീം മത്സരിക്കുക.

അത്ലറ്റിക്സില്‍ ഇന്ത്യയുടെ മെഡല്‍ സാധ്യത കുറവാണെങ്കിലും ഹോക്കി,പുരുഷന്മാരുടെ ഡബിള്‍സ് ടെന്നീസ്, ഭാരോദ്വഹനം, ഗുസ്തി എന്നിവയില്‍ മെഡല്‍ പ്രതീക്ഷയുള്ളതായി കല്‍മാഡി പറഞ്ഞു. ആഗസ്ത് ആദ്യം അത്ലറ്റിക്സ് ടീമിനെ പ്രഖ്യാപിക്കും.സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് ഒളിമ്പിക്സ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X