കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴ: സി.ബി.ഐ സ്കോട്ട്ലാന്റ് പൊലീസുമായി ചര്‍ച്ച നടത്തി

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ക്രിക്കറ്റ് കോഴ വിവാദത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ. ഉദ്യോഗസ്ഥര്‍ സ്കോട്ട്ലാന്റ് യാഡ് പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ ആര്‍.എന്‍. സവാനിയും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ വൈ.പി.സിങും ആണ് സ്കോട്ട്ലാന്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിവരുന്നത്.

കോഴവിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ന്‍ പാാെലീസ് അന്വേഷിക്കുന്ന സഞ്ജീവ് ചൗളയെ കുറിച്ച് സ്കോട്ട്ലാന്റ് യാഡ് പൊലീസ് ശേഖരിച്ച വിവരങ്ങള്‍ സി.ബെ.ഐക്ക് നല്‍കിയിട്ടുണ്ടെന്നാണ് കരുതുന്നത്. കോഴവിവാദത്തിന്റെ പല രഹസ്യങ്ങളിലേക്കുമുള്ള കണ്ണിയായാണ് അന്വേഷണസംഘം ചാവ്ലയെ കാണുന്നത്.

ചാവ്ലയുമായും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ശര്‍മയുമായും അനൗദ്യോഗിക ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ് സി.ബി.ഐ.

ലണ്ടന്‍ കേന്ദ്രീകരിച്ചാണ് കളിയുറപ്പിക്കലിനായി പണം ഒഴുകുന്നത്. ഇതിന്റെ വേരുകള്‍ കണ്ടെത്താനാണ് സ്കോട്ട്ലാന്റ് യാര്‍ഡ് പൊലീസ് പ്രധാനമായും ശ്രമിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X