പണക്കൊതിയന്‍ ക്രോണ്യെയുടെ പുതിയ വഴികള്‍
ജോഹന്നസ്ബര്‍ഗ് : ക്രിക്കറ്റ് കോഴവിവാദത്തില്‍ തനിക്കുള്ള പങ്കിനെക്കുറിച്ച് പുസ്തകങ്ങളും സിനിമയും ഇറക്കി പണം വാരാനുള്ള പദ്ധതിയിലാണ് പുറത്തായ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാന്‍സെ ക്രോണ്യെ.
വിവാദനായകരുടെ കഥകള്‍ വിറ്റു കാശാക്കാന്‍ സഹായിക്കുന്ന മാക്സ് ക്ലിഫോര്‍ഡിനെ ക്രോണ്യെ ഇതിനായി സമീപിച്ചുവെന്ന് സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങളും സിനിമയും ഇറക്കാന്‍ താന്‍ പലരുമായും ബന്ധപ്പെടുകയാണെന്ന് ക്ലിഫോര്‍ഡ് അറിയിച്ചു.
പണത്തിനോട് ആര്‍ത്തിയുള്ളതിനാലാണ് താന്‍ കോഴ വാങ്ങിയതെന്ന് കോഴവിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന കിംഗ്സ് കമ്മീഷന്‍ മുമ്പാകെ ക്രോണ്യെ സമ്മതിച്ചിരുന്നു












Click it and Unblock the Notifications