കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് താരങ്ങളുടെ സ്വത്തുക്കള്‍ അന്വേഷിക്കും

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരുടെ സ്വത്തുക്കളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ രാജ്യത്തെ ആദായ നികുതി അധികൃതര്‍ തയ്യാറെടുക്കുന്നതായി ഒരു പ്രമുഖ പാകിസ്ഥാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

കളിക്കാരുടെ അപ്രഖ്യാപിത സ്വത്തുക്കള്‍ പുറത്തു കൊണ്ടു വരുന്നതിനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നത്. മൂന്നു മുന്‍ ക്യാപ്റ്റന്‍മാരുടെയും ഏതാനും പ്രമുഖ കളിക്കാരുടെയും പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാകും.

വസിം അക്രം, സയീദ് അന്‍വര്‍, മുഷ്താ ഖ് അഹമ്മദ്, സലിം മാലിക്, ഷൊയ്ബ് അക്തര്‍, വഖാര്‍ യൂനിസ് തുടങ്ങിയവര്‍ വാതുവെയ്പിലേര്‍പ്പെട്ടതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഏതാനും മുന്‍ ക്രിക്കറ്റ് ഭാരവാഹികളുടെ നേര്‍ക്കും അന്വേഷണം വ്യാപിച്ചേക്കും. കളിക്കാരുടെ വിവിധ വരുമാന മാര്‍ഗ്ഗങ്ങളെക്കുറിച്ചും വിദേശങ്ങളിലെ സ്വത്തുക്കളെക്കുറിച്ചും ചോദ്യങ്ങളുണ്ടാകും.

നിരവധി കളിക്കാര്‍ അടുത്ത ബന്ധുക്കളുടെ പേരുകളില്‍ വസ്തുക്കളും മറ്റും സമ്പാദിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തി. തങ്ങളുടെ പേരിലുള്ള സ്വത്തുക്കള്‍ക്ക് ബന്ധുക്കള്‍ ഉത്തരം പറയേണ്ടി വരും.

കളിക്കാര്‍ക്കെതിരേയുള്ള കോഴ ആരോപണങ്ങള്‍ ആയിരിക്കില്ല മുഖ്യ അന്വേഷണ വിഷയമെന്നും മറിച്ച് അപ്യ്രാപിത സ്വത്തുക്കളുടെ മേലുള്ള നികുതി വീണ്ടെടുക്കലാണ് അന്വേഷണ ലക്ഷ്യമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X