Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റില്‍ ദക്ഷിണാഫ്രിക്കക്ക് ജയം

കാന്‍ഡി: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ദക്ഷിണാഫ്രിക്കക്ക് ഏഴു റണ്‍സി വിജയം. ആവേശകരമായ മത്സരത്തില്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 1-1 സമനിലയിലായി.

ആദ്യ ഇന്നിംഗ്സില്‍ 55 റണ്ണിന്റെ ലീഡ് വഴങ്ങിയതിനു ശേഷമാണ് രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചത്. ആദ്യ ഇന്നിംഗ്സില്‍ 253 റണ്‍സിനു പുറത്തായ അവരുടെ ബാറ്റ്സ്മാന്മാര്‍ക്ക് രണ്ടാം ഇന്നിംഗ്സിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. നാലാം ദിവസം ഉച്ചഭക്ഷണത്തിനു മുമ്പു തന്നെ ദക്ഷിണാഫ്രിക്ക 231 റണ്‍സിനു പുറത്തായി.

വിജയിക്കാന്‍ 176 റണ്‍സ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ യുവ ബാറ്റിംഗ് നിര അവിശ്വസനീയമായ രീതിയില്‍ തകര്‍ന്നു. റണ്ണെടുക്കുന്നതിനു മുമ്പുതന്നെ ഓപ്പണര്‍ മാര്‍വന്‍ അട്ടപ്പട്ടുവിനെ നഷ്ടപ്പെട്ട ശ്രീലങ്ക നാലിന് 21 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

പിന്നീട് മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയും റസ്സല്‍ ആര്‍നോള്‍ഡും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ ശ്രമിച്ചു. 130 റണ്‍സ് വരെ വീണ്ടു ംവിക്കറ്റു വീഴാതെ സൂക്ഷിച്ച അവര്‍ ലക്ഷ്യം നേടുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് നിക്കി ബോയെ 40 റണ്ണെടുത്ത ആര്‍നോള്‍ഡിനെ വിക്കറ്റിനുമുന്നില്‍ കുടുക്കിയത്.

പിന്നെ എല്ലാം ഒരു ചടങ്ങു മാത്രമായിരുന്നു. 169 റണ്ണായപ്പോഴേക്കും എല്ലാവരും പുറത്ത്. ഒരറ്റത്ത് പ്രായത്തെ വകവെക്കാതെ പോരാടിയ രണതുംഗയുടെ 88 റണ്‍സ് മാത്രമാണ് ശ്രീലങ്കന്‍ ഇന്നിംഗ്സില്‍ എടുത്തുപറയാവുന്ന സവിശേഷത.

അര്‍ജുന രണതുംഗ ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്നറുമൊത്ത് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് പങ്കിട്ടു. ക്ലൂസ്നര്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയിരുന്നു. മുന്നാമത്തേതും അവസാനത്തേതുമായ ടെസ്റ് ആഗസ്ത് ആറ് ഞായറാഴ്ച കൊളംബോയില്‍ ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+