യു.എസ്. ഒളിമ്പിക്സ് ടെന്നീസ് ടീമിനെ അഗാസി നയിക്കും
ന്യൂയോര്‍ക്ക്: ഒളിമ്പിക്സില്‍ അമേരിക്കന്‍ ടെന്നീസ് ടീമിനെ കഴിഞ്ഞ തവണത്തെ ഒളിമ്പിക്സ് ചാമ്പ്യന്‍ കൂടിയായ ആന്ദ്രെ അഗാസി നയിക്കും. ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പീറ്റ് സാംപ്രസ് പിന്മാറിയതിനാല്‍ വിംബിള്‍ഡണ്‍ ചാമ്പ്യനെ കൂടാതെയാണ് അമേരിക്ക ഒളിമ്പിക്സ് ടെന്നീസ് മത്സരങ്ങളില്‍ മാറ്റുരക്കുന്നത്.
ഒളിമ്പിക്സ് കഴിഞ്ഞയുടനെ യു.എസ് ഓപ്പണ്‍ വരുന്നതിനാല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത് ഒഴിവാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സാംപ്രസ് പറഞ്ഞു.
മൈക്കല്‍ ചാങ്, ടോഡ് മാര്‍ട്ടിന്‍, ജെഫ് ടറങ്കോ, അലക്സ് ഒബ്രിയന്‍, ജാറെഡ് പാമര്‍ എന്നിവരാണ് അഗാസിക്കു പുറമെ ടീമിലുള്ളത്. അലക്സ് ഒബ്രിയനും ജാറെഡ് പാമറും ഡബ ിള്‍സില്‍ പങ്കെടുക്കും.












Click it and Unblock the Notifications