Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ കൂട്ടക്കൊല: സഹാറാ കപ്പ് റദ്ദാക്കിയേക്കും

ദില്ലി: കശ്മീരില്‍ നടന്ന കൂട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ സെപ്തംബറില്‍ കാനഡയിലെ ടൊറന്റോയില്‍ നടക്കുന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൗഹൃദമത്സരപരമ്പര സഹാറാ കപ്പ് റദ്ദാക്കിയേക്കും. കേന്ദ്ര സ്പോര്‍ട്സ്-യുവജന കാര്യമന്ത്രി സുഖ്ദേവ് സിംഗ് ധിന്‍സയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ഞങ്ങള്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കശ്മീരില്‍ നടന്ന കൂട്ടക്കൊലകളെക്കുറിച്ചുള്ള ജനങ്ങളുടെ വികാരം ഞങ്ങള്‍ മനസ്സിലാക്കുന്നു. മത്സരവുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കുമ്പോള്‍ ജനങ്ങളുടെ ഈ വികാരം ഞാന്‍ പരിഗണിക്കും, സിംഗ് ധന്‍സ പറഞ്ഞു.

ഇക്കാര്യത്തില്‍ പാര്‍ലമെന്റംഗവും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദിന്റെ എഴുത്ത് കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ കൂട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അനുമതി നല്‍കരുതെന്ന് കീര്‍ത്തി ആസാദ് വെള്ളിയാഴ്ച രാവിലെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര സ്പോര്‍ട്സ് മന്ത്രിക്ക് എഴുത്തയക്കുമെന്നും ആസാദ് പറഞ്ഞിരുന്നു.

മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ മനോജ് പ്രഭാകറും കാനഡയില്‍ നടക്കുന്ന മത്സരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ടൂര്‍ണമെന്റിന്‍െറ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ് ബി.സി.സി.ഐ പ്രസിഡണ്ട് എ.സി. മുത്തയ്യ പറഞ്ഞത്. ഈ പ്രതിസന്ധിയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ടൂര്‍ണമെന്റ് ഭാരവാഹികള്‍ വിസമ്മതിച്ചു.

ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+