കപിലിനെ കോച്ച് സ്ഥാനത്തുനിന്ന് ഒഴിവാക്കിയേക്കും
ദില്ലി: സപ്തംബറില്‍ ടൊറൊന്റോയില്‍ പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന സഹാറാ കപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് കപില്‍ ദേവായിരിക്കില്ലെന്ന് സൂചന. ബി. സി. സി. ഐ. പ്രസിഡന്റ് ഏ.സി.മുത്തയ്യയാണ് ഇതു സംബന്ധിച്ച സൂചന നല്കിയത്.
കോഴവിവാദത്തില്‍ ഉള്‍പ്പെട്ട കപിലിന്റെ ഭാവിയെക്കുറിച്ച് ആഗസ്ത് 19ന് ബാംഗ്ലൂരില്‍ ചേരുന്ന ബി.സി.സി.ഐ. വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് മുത്തയ്യ ഇന്ത്യഎബ്രോഡ് ലേഖകനോട് പറഞ്ഞു. ഒരു വിദേശ കോച്ചിനെ കൊണ്ടുവരുന്നതിനോട് തനിക്കെതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സഹാറാ കപ്പ് നടക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. കശ്മീര്‍ കൂട്ടക്കൊല നടന്ന സാഹചര്യത്തില്‍ സഹാറാ കപ്പ് വേണ്ടെന്നുവയ്ക്കണമെന്ന വാദം ശക്തമായിട്ടുണ്ട്.












Click it and Unblock the Notifications