വാതുവെപ്പ്: കുറ്റസമ്മതത്തിന് കളിക്കാര്‍ തയ്യാറാവുന്നില്ലെന്ന് കേന്ദ്രമന്ത്രി
അമൃത്സര്‍: വാതുവെപ്പിലും ഒത്തുകളിയിലും ഉള്‍പ്പെട്ട ഒരു ക്രിക്കറ്റ് കളിക്കാരനും തന്റെ പങ്കിനെക്കുറിച്ച് പുറത്തുപറയാന്‍ ധൈര്യപ്പെടുന്നില്ലെന്ന് കേന്ദ്ര സ്പോര്‍ട്സ്-യുവജനകാര്യമന്ത്രി എസ്.എസ്. ധിന്‍സ.
കുറ്റക്കാരാണെന്ന് തെളിയുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ആരെങ്കിലും കുറ്റം സമ്മതിക്കുകയായിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉപകാരപ്രദമാകുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇനി സി.ബി.ഐ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ മാത്രമേ സര്‍ക്കാരിനു സാധിക്കുകയുള്ളൂ.
സി.ബി.ഐ അന്വേഷണം ഒരു മാസം കൂടി നീണ്ടു നില്‍ക്കുമെന്നും ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ കഴിഞ്ഞമാസം നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടു തയ്യാറാക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ചില മുതിര്‍ന്ന കളിക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണം മന്ത്രി നിഷേധിച്ചു.
ക്രിക്കറ്റ് കളിക്കാര്‍ക്ക് പെരുമാറ്റച്ചട്ടം രൂപീകരിക്കുന്നതു സംബന്ധിച്ച് ആഗസ്ത് 19-ന് ചേരുന്ന ബി.സി.സി.ഐ യോഗം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications