ബി.സി.സി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് കേന്ദ്രമന്ത്രി
കോഴിക്കോട്: ബി.സി.സി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര സ്പോര്‍ട്സ്-യുവജനകാര്യ സഹമന്ത്രി സയ്യദ് ഷഹനാസ് ഹുസൈന്‍.
എന്നാല്‍ ഭാവിയില്‍ വാതുവെപ്പും കോഴവിവാദവും പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബി.സി.സി.ഐ കളിക്കാര്‍ക്ക് എത്രയും പെട്ടെന്ന് പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.ബി.ഐ മൂന്നുമാസത്തെ നിശ്ചിത സമയത്തിനുള്ളില്‍ത്തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പറഞ്ഞ മന്ത്രി അസ്ഹറുദ്ദീന്റെ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തെയും 170 കോടി സമ്പത്തിനെയും സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ വിസമ്മതിച്ചു.
പി.ടി. ഉഷ കൊയിലാണ്ടിയില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന് സഹായം നല്‍കാന്‍ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി.
സിഡ്നി ഒളിമ്പിക്സിന് സംഘത്തെ അയക്കുന്നതിന്റെ ചെലവ് ഒളിമ്പിക് അസോസിയേഷനാണെന്നും ഇതില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും മന്ത്രി പറഞ്ഞു. യോഗ്യതാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഒളിമ്പിക്സിന് കളിക്കാരെ തിരഞ്ഞെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications