ബ്രിട്ടീഷ് ചെസ്സില്‍ ഇന്ത്യക്കാര്‍ മുന്നോട്ട്
സോമര്‍സെറ്റ്: ബ്രിട്ടീഷ് ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലെ ഏഴാം റൗണ്ടില്‍ ഇന്ത്യക്കാരായ കൊനേരു ഹംപിയും മഹേഷ് ചന്ദ്രനും വിജയിച്ചു. കൊനേരു ഹംപി ബാര്‍ട്ടണ്‍ ആര്‍. അലക്സിനെയും മഹേഷ് ചന്ദ്രന്‍ ഡികോസ്റ ലോറിനെയുമാണ് തോല്പിച്ചത്.
14 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തില്‍ ഈഷ കര്‍വാദെ തന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ ലൂഫാര്‍ദെയെ തോല്പിച്ചപ്പോള്‍ സമര്‍ത്ഥ് മോധ്വാള്‍ ഹംഗ് അലസ്റയറിനോട് പരാജയപ്പെട്ടു. 12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ അഭിജിത് ഗുപ്ത വിജയിച്ചു.
10വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ പരിമര്‍ജന്‍ നേഗി ആന്‍ഡ്രു ടക്കറെയും വി.കെ.സിന്ധു ജാക്ക് തോമസിനെയും മറികടന്നപ്പോള്‍ സങ്കല്പ് മോധ്വാള്‍ ജെറമി നീബോണുമായി സമനിലയില്‍ പിരിഞ്ഞു.












Click it and Unblock the Notifications