Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴ : കളിക്കാരില്‍ നിന്ന് പിടിച്ചെടുത്തത് 3.75 കോടി

ദില്ലി: ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ 90 റെയ്ഡുകളിലൂടെ 3.75 കോടി രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതായി കേന്ദ്ര റവന്യു സഹമന്ത്രി ധനഞ്ജയകുമാര്‍ രാജ്യസഭയില്‍ പറഞ്ഞു.

അന്വേഷണം തുടരുകയാണെന്നും റെയ്ഡില്‍ പിടിച്ചെടുത്ത 25 ലോക്കറുകള്‍ തുറന്നു പരിശോധിക്കാന്‍ ബാക്കിയുണ്ടെന്നും രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു.

കോഴക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സമതാ പാര്‍ട്ടി പ്രസിഡന്റ് ജയജെയ്റ്റ്ലിയുടെ വീട്ടില്‍ നടന്ന റെയ്ഡ് തടയാന്‍ അനധികൃത ഇടപെടല്‍ നടന്നുവെന്നാരോപിച്ച് പ്രതിപക്ഷം ബഹളമുണ്ടാക്കി. ജയ ജെയ്റ്റ്ലിയുടെ മകളും അജയ് ജഡേജയും അടുത്ത സുഹൃത്തുക്കളാണെന്നതായിരുന്നു റെയ്ഡിന് കാരണമായത്.

കോഴക്കേസന്വേഷണത്തില്‍ ഒരുവിധ ബാഹ്യ ഇടപെടലുകളും അനുവദിക്കില്ലെന്ന് ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ ഉറപ്പു നല്കിയതിനെത്തുടര്‍ന്നാണ് ബഹളം ശമിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+