സഹാറ കപ്പില്‍ ഇന്ത്യ പങ്കെടുക്കില്ല
ദില്ലി: ടൊറന്റോയില്‍ പാകിസ്ഥാനെതിരെ നടക്കുന്ന സഹാറ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
കശ്മീരില്‍ തീവ്രവാദവും നുഴഞ്ഞു കയറ്റവും കൊലപാതകവും അവസാനിപ്പിക്കാതെ പാകിസ്ഥാനെതിരെ ഒരു മത്സരവും വേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് കേന്ദ്ര സ്പോര്‍ട്സ് യുവജനകാര്യമന്ത്രി സുഖ്ദേവ് സിംഗ് ധിന്‍സ പറഞ്ഞു.
സെപ്തംബര്‍ ഒമ്പതു മുതല്‍ 17 വരെയായിരുന്നു മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. അഞ്ചു മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പാകിസ്ഥാനെതിരായ സഹാറാ കപ്പ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ പിന്മാറുന്നത്. കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ത്യ പിന്മാറിയത്. കഴിഞ്ഞ ആഴ്ച കശ്മീര്‍ താഴ്വരയില്‍ തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലക്കു ശേഷം ഇന്ത്യ സഹാറാ കപ്പില്‍ പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു.












Click it and Unblock the Notifications