പാകിസ്താനുമായി ക്രിക്കറ്റ് ബന്ധം വേണ്ടെന്ന്
ദില്ലി: കശ്മീരില്‍ സാധാരണ സ്ഥിതി പുനഃസ്ഥാപിക്കപ്പെടുന്നതു വരെ പാകിസ്താനുമായി നേരിട്ടുള്ള ക്രിക്കറ്റ് ബന്ധം വേണ്ടെന്ന് മുന്‍ ക്രിക്കറ്റ് താരങ്ങളായ ബിഷന്‍ സിങ് ബേദി, കീര്‍ത്തി ആസാദ്, മനോജ് പ്രഭാകര്‍ എന്നിവര്‍ പറഞ്ഞു.
ടൊറോന്റൊയിലെ സഹാറാ കപ്പില്‍ ഇന്ത്യ പങ്കെടുക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അവര്‍ സ്വാഗതം ചെയ്തു.
കാശമീരില്‍ ഇത്രയധികം പ്രശ്നങ്ങള്‍ നിലനില്ക്കുമ്പോള്‍ ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കുന്നതില്‍ കാര്യമില്ലെന്ന് ബേദി പറഞ്ഞു.
മറ്റു രാജ്യങ്ങള്‍ കൂടി പങ്കെടുക്കുന്ന ടൂര്‍ണമെന്റുകളില്‍ കളിക്കാമെങ്കിലും പാകിസ്താനുമായി മാത്രമുള്ള പരമ്പരകള്‍ നിര്‍ബന്ധമായി ഒഴിവാക്കണമെന്ന് കീര്‍ത്തി ആസാദ് പറഞ്ഞു.
കാശ്മീര്‍ താഴ്വരയില്‍ പാകിസ്താന്‍ പിന്തുണയുള്ള ഭീകപ്രവര്‍ത്തകര്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്യുമ്പോള്‍ അവരുമായി ക്രിക്കറ്റിലൂടെ സൗഹൃദം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് തുടരുന്നത് അബദ്ധമാണെന്ന് മനോജ് പ്രഭാകര്‍ പറഞ്ഞു.












Click it and Unblock the Notifications