കിംഗ് കമ്മീഷന്‍ : മുഴുവന്‍ സത്യങ്ങളും കിട്ടാനിടയില്ല
ജോഹന്നസ്ബര്‍ഗ് : ക്രിക്കറ്റ് കോഴവിവാദത്തെ ക്കുറിച്ച് അന്വേഷിച്ച കിംഗ് കമ്മീഷന്‍ ആഗസ്ത് 11 വെള്ളിയാഴ്ച ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കുറ്റക്കാരായ കളിക്കാര്‍ക്കെതിരെ എടുക്കേണ്ട നടപടികളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നതായി അറിയുന്നു. പുറത്തായ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാന്‍സി ക്രോണ്യെ മുഴുവന്‍ വിവരവും കമ്മീഷന്റെ മുമ്പില്‍ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ക്രോണ്യെ പലതും മറച്ചു വച്ചതിനാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും അധികം വിവരങ്ങളൊന്നും പ്രതീക്ഷിക്കാനാവില്ല. കമ്മീഷന്റെ മുമ്പാകെ എല്ലാം ഏറ്റു പറഞ്ഞ ഗിബ്സും വില്യംസും പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും രക്ഷപ്പെട്ടേക്കുമെന്നും കരുതുന്നു.












Click it and Unblock the Notifications