ജക്കാര്‍ത്ത മീറ്റിന് 46 അംഗ ഇന്ത്യന്‍ സംഘം
ദില്ലി: ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്ക് 46 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തു. ഇതില്‍ 10 പേര്‍ മലയാളികളാണ്.
ഈ മീറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സിഡ്നി ഒളിമ്പിക്സിലേക്കുള്ള കായികതാരങ്ങളെ തിരഞ്ഞെടുക്കുക. ഒളിമ്പിക്സിനുള്ള ടീം ആഗസ്ത് 31-ന് പ്രഖ്യാപിക്കും. സപ്തംബര്‍ 15നാണ് ഒളിമ്പിക്സ് തുടങ്ങുന്നത്.
പി. അനില്‍കുമാര്‍, പി. രാമചന്ദ്രന്‍, കെ.എം. ബിനു, ലിജോ ഡേവിഡ് തോട്ടാന്‍, കെ.ജെ. മനോജ്ലാല്‍, കെ.എം. ബ ീനമോള്‍, മഞ്ജിമ കുര്യാക്കോസ്, റോസക്കുട്ടി, ബോബി അലോഷ്യസ്, ജിന്‍സി ഫിലിപ്പ് എന്നിവരാണ് ടീമിലെ മലയാളികള്‍.
ആഗസ്ത് 28 മുതല്‍ 31 വരെയാണ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്. ഇന്ത്യക്കു പുറത്തു നടക്കുന്ന അത്ലറ്റിക് മീറ്റില്‍ ആദ്യമായാണ് ഇത്രയും വലിയൊരു ഇന്ത്യന്‍ സംഘം പങ്കെടുക്കുന്നത്.
ചാമ്പ്യന്‍ഷിപ്പില്‍ ആകെ 43 ഇനങ്ങളിലേക്കാണ് മത്സരമുള്ളത്. ഇതില്‍ 33 എണ്ണത്തിലും ഇന്ത്യന്‍ ടീം പങ്കെടുക്കുന്നുണ്ടെന്ന് ഇക്കാര്യം അറിയിച്ച അഖിലേന്ത്യാ അമച്വര്‍ അത്ലറ്റിക് ഫെഡറേഷന്‍ പ്രസിഡണ്ട് സുരേഷ് കല്‍മാഡി പറഞ്ഞു.












Click it and Unblock the Notifications