Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴ അന്വേഷണം : സി.ബി.ഐ റിപ്പോര്‍ട്ട് ഉടനെ

ദില്ലി: ക്രിക്കറ്റ് കോഴ ഇടപാടുകള്‍ സംബന്ധിച്ച സി.ബി.ഐ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി. റിപ്പോര്‍ട്ട് ഉടന്‍ തന്നെ കേന്ദ്ര സ്പോര്‍ട്സ് മന്ത്രി സുഖ്ദേവ് സിംഗ് ധിന്‍സ യ്ക്ക് സമര്‍പ്പിക്കുമെന്ന് സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ ആര്‍. എന്‍ സവാനി അറിയിച്ചു.

എന്നാല്‍ റിപ്പോര്‍ട്ട് എന്നു സമര്‍പ്പിക്കുമെന്ന് കൃത്യമായി പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. കേസിലെ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പടുന്ന സഞ്ജീവ് ചാവ്ലയെ ലണ്ടനില്‍ വച്ച് സി.ബി.ഐ ചോദ്യം ചെയ്തിട്ടില്ലെന്ന് സവാനി വ്യക്തമാക്കി. ഈ കേസ് സി.ബി.ഐ യുടെ അന്വേഷണ പരിധിയില്‍ പെട്ടതല്ല. ലണ്ടനില്‍ അജയ് ശര്‍മ്മയെ ചോദ്യം ചെയ്യുകയെന്ന ഉദ്ദേശ്യമേ സി.ബി.ഐ സംഘത്തിനുണ്ടായിരുന്നുള്ളൂ.

കപില്‍ ദേവിന് സി.ബി.ഐ സമന്‍സ് അയയ്ക്കുമെന്ന റിപ്പോര്‍ട്ട് സവാനി നിഷേധിച്ചു. എന്നാല്‍ കപിലിനെതിരേ വിശ്വസനീയമായ ചില തെളിവുകള്‍ കിട്ടിയതായും സമയമാകുമ്പോള്‍ അവ പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു. ദാവൂദ് ഇബ്രാഹിമും കൂട്ടാളികളും കോഴ ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതിന് സി.ബി.ഐ തെളിവുകള്‍ ശേഖരിച്ചതായ റിപ്പോര്‍ട്ടുകളും സി.ബി.ഐ ഉദ്യോഗസ്ഥന്‍ നിഷേധിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

അതേ സമയം കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കപ്പെടുന്ന സഞ്ജീവ് ചാവ്ല ദക്ഷിണാഫ്രിക്കയില്‍ കിംഗ് കമ്മീഷനു മുമ്പാകെ ഹാജരാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയില്‍ ഇതു സംബന്ധമായ അന്വേഷണങ്ങള്‍ നടത്തുന്ന ദില്ലി ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ ഡോ.കെ .കെ. പോള്‍ നിഷേധിച്ചു. കിംഗ് കമ്മീഷന്റെ മുഖ്യ അന്വേഷക ദില്ലി പോലീസ് അധികൃതരെ കാണുമെന്ന റിപ്പോര്‍ട്ടും അദ്ദേഹം നിഷേധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+