സഹാറ കപ്പില്‍ ഇന്ത്യക്ക് പകരം ശ്രീലങ്ക?
ദില്ലി: കൊളംബോ : സപ്തംബറില്‍ കാനഡയിലെ ടൊറന്റോയില്‍ നടക്കുന്ന സഹാറ കപ്പിനായുള്ള ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് പകരം ശ്രീലങ്ക പാകിസ്ഥാനുമായി കളിച്ചേക്കും.
എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വക്താവ് ചന്ദ്രിഷാന്‍ പെരേര പറഞ്ഞു. അനൗദ്യോഗികമായി ചില അറിയിപ്പുകള്‍ ടൂര്‍ണമെന്റ് നടത്തിപ്പുകാരില്‍ നിന്നും കിട്ടിയിട്ടുണ്ടെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
കശ്മീരില്‍ ഈയിടെയുണ്ടായ കൂട്ടക്കൊലകളുടെ ഉത്തരവാദി പാകിസ്ഥാനാണെന്ന് ആരോപിച്ച് ആ രാജ്യവുമായി സഹാറ കപ്പില്‍ കളിക്കാന്‍ ഇന്ത്യ വിസ്സമ്മതിക്കുകയായിരുന്നു.












Click it and Unblock the Notifications