മൂന്ന് പാക് കളിക്കാര്‍ക്കെതിരെ അന്വേഷണം
ഇസ്ലാമബാദ്: സിംഗപ്പൂര്‍ പര്യടനത്തിന് പുറപ്പെടുന്നതിനു മുമ്പായി കഴിഞ്ഞ ആഴ്ച ലാഹോറിലെ ഹോട്ടല്‍ മുറിയില്‍ മൂന്ന് സ്ത്രീകളെ വിളിച്ചുവരുത്തിയ സംഭവം മൂന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരെ വെട്ടിലാക്കി. ഇവര്‍ക്കെതിരെ ഉടന്‍ അന്വേഷണമുണ്ടാവുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ യാവര്‍ സയിദ് പറഞ്ഞു.
കളിക്കാര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
സിംഗപ്പൂര്‍ പര്യടനത്തിനു പാകിസ്ഥാന്‍ ടീം ലാഹോറില്‍ നിന്നും പുറപ്പെടുന്നതിന്റെ തലേന്നായിരുന്നു സംഭവം. ഹോട്ടല്‍ മുറിയിലെത്തിയ സ്ത്രീകളോടൊപ്പം വേറെ ചിലരുമുണ്ടായിരുന്നു.
മുറിയിലെത്തിയവര്‍ കളിക്കാരോട് പണം ആവശ്യപ്പെട്ടു. നീണ്ട തര്‍ക്കത്തിനു ശേഷം തങ്ങള്‍ അപമാനകരമായ സാഹചര്യത്തില്‍ ഒരു കെണിയിലാണ് പെട്ടിരിക്കുന്നതെന്ന് മനസിലാക്കിയ കളിക്കാര്‍ അവര്‍ക്ക് പണം നല്‍കി പ്രശ്നം ഒഴിവാക്കുകയായിരുന്നു.
ഗദ്ദാഫി സ്റേഡിയത്തില്‍ നടന്ന അവസാനഘട്ട പരിശീലനത്തില്‍ കളിക്കാര്‍ പങ്കെടുത്തില്ല. കളിക്കാര്‍ എത്താത്തതിനെകുറിച്ചന്വേഷിച്ച കോച്ച് ജാവേദ് മിയാന്‍ദാദ് സംഭവത്തെ ക്കുറിച്ചറിഞ്ഞു. തുടര്‍ന്ന് മിയാന്‍ദാദ് ക്രിക്കറ്റ് ബോര്‍ഡിന് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കി.
സിംഗപ്പൂര്‍ പര്യടനത്തില്‍ നിന്ന് മൂന്നുപേരെയും ഒഴിവാക്കണമെന്നതായിരുന്നു ആദ്യ തീരുമാനം. പക്ഷേ സിംഗപ്പൂര്‍ പര്യടനത്തിനു മുമ്പായി സംഭവം പുറത്തറിഞ്ഞാല്‍ അത് ടീമിനെ ബാധിക്കുമെന്നതിനാല്‍ ഈ തീരുമാനം മാറ്റുകയായിരുന്നു. സിംഗപ്പൂരില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റ് കഴിഞ്ഞയുടനെ അന്വേഷണം നടത്തണമെന്ന ് തീരുമാനിക്കുകയും ചെയ്തു.
അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന ്തെളിയുകയാണെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ യാവര്‍ സയിദ് പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന കെനിയാപര്യടനവേളയില്‍ മോശമായി പെരുമാറിയതിന് ഇപ്പോള്‍ കുറ്റാരോപണ വിധേയരായ മൂന്ന് കളിക്കാരില്‍ രണ്ട് പേര്‍ക്ക് താക്കീത് നല്‍കിയിരുന്നു.












Click it and Unblock the Notifications