കപിലിനെതിരെ നടപടിയുണ്ടായേക്കും
ദില്ലി: ആഗസ്ത് 20 ഞായറാഴ്ച്ച ചേര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ കപില്‍ദേവിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. ആവശ്യമെങ്കില്‍ കപിലിനെ കോച്ച് സ്ഥാനത്തു നിന്നും നീക്കുന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് തീരുമാനമെടുക്കാന്‍ യോഗം പ്രസിഡന്റ് എ.സി.മുത്തയ്യയെ ചുമതലപ്പെടുത്തി.
ക്രിക്കറ്റ് ബോര്‍ഡിനെയും ബോര്‍ഡ് അംഗങ്ങളെയും കുറിച്ച് കപില്‍ നടത്തിയ പ്രസ്താവനകളില്‍ മിക്ക അംഗങ്ങളും അസന്തുഷ്ടി പ്രകടിപ്പിച്ചു. ബോര്‍ഡ് അംഗങ്ങള്‍ പ്രൊഫഷണലുകളല്ലെന്ന് കപില്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നു.
ആദായനികുതി ഉദ്യോസ്ഥരുടെ റെയ്ഡിനു ശേഷം കപിലിന് സംയമനം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഒരു അംഗം ചൂണ്ടികാട്ടി. ഈ അവസ്ഥയില്‍ കോച്ചിന്റെ ജോലി എങ്ങനെ അദ്ദേഹത്തിന് തൃപ്തികരമായി ചെയ്യാനാവുമെന്നും യോഗത്തില്‍ ചോദ്യമുയര്‍ന്നു.
കപിലുമായി സംസാരിച്ചതിനു ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് യോഗം മുത്തയ്യയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അടുത്ത ജനറല്‍ ബോഡി യോഗത്തിനു മുമ്പ് തന്നെ തീരുമാനമുണ്ടാവുമെന്ന ്മുത്തയ്യ പറഞ്ഞു.












Click it and Unblock the Notifications