Get Updates
Get notified of breaking news, exclusive insights, and must-see stories!

സിംഗപ്പൂര്‍ കപ്പ്: പാകിസ്ഥാന് 12 റണ്‍ ജയം

സിംഗപ്പൂര്‍: മഴയില്‍ കുതിര്‍ന്ന മത്സരത്തില്‍ 12 റണ്ണിന്റെ വിജയത്തോടെ സിംഗപ്പൂര്‍ ത്രിരാഷ്ട്ര ഏകദിനക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍െറ അരങ്ങേറ്റം. ന്യൂസിലാണ്ടിനെയാണ് 25 ഓവര്‍ മത്സരത്തില്‍ അവര്‍ തോല്പിച്ചത്.

മഴകാരണം 25 ഓവറാക്കി വെട്ടിക്കുറച്ച മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് പാകിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. മുന്‍ മധ്യനിര ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ പാകിസ്ഥാന്‍ 25 ഓവറില്‍ ആറു വിക്കറ്റിന് 191 റണ്ണെടുത്തു. ഓപ്പണര്‍ സയീദ് അഫ്രീദി (23 പന്തില്‍ 33), സയീദ് അന്‍വര്‍ (22 പന്തില്‍ 22), യൂസഫ് യൂഹാന (44 പന്തില്‍ 46), ഇജാസ് അഹ്മദ് (36 പന്തില്‍ 49) എന്നിവര്‍ പാകിസ്ഥാനുവേണ്ടി വെടിക്കെട്ട് ബാറ്റിംഗ് തന്നെ പുറത്തെടുത്തു.

ഒരോവറില്‍ എട്ടു റണ്‍ എന്ന ലക്ഷ്യത്തോടെ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് ധീരതയോടെ പോരാടി. നഥാന്‍ ആസ്റിലും (12) ക്രിസ് കെയിന്‍സും (21) ചേര്‍ന്ന് സാമാന്യം നല്ല തുടക്കം നല്‍കുകയും ചെയ്തു. പിന്നീട് റോജര്‍ ടോസ് (34 പന്തില്‍ 35), ക്രിസ് ഹാരിസ് (27 പന്തില്‍ 40) എന്നിവരും മികച്ച ബാറ്റിംഗ് പുറത്തെടുത്തെങ്കിലും പാകിസ്ഥാന്‍ ബൗളര്‍മാര്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ന്യൂസിലാണ്ട് വാലറ്റത്തിനായില്ല. 24.4 ഓവറില്‍ 179 റണ്ണിന് എല്ലാവരും പുറത്തായി.

ടൂര്‍ണമെന്റിലെ അടുത്ത മത്സരം ആഗസ്ത് 23-ന് ബുധനാഴ്ച പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+