മല്ലേശ്വരിയും ചാനുവും ഒളിമ്പിക് ടീമില്‍
ദില്ലി: അടുത്ത മാസം സിഡ്നിയില്‍ നടക്കുന്ന ഒളിമ്പിക്സിലേക്കുള്ള ഇന്ത്യന്‍ ഭാരോദ്വഹന ടീമില്‍ കര്‍ണം മല്ലേശ്വരിയും സനാമച്ച ചാനുവും അംഗത്വം നേടി. എന്നാല്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന കുഞ്ചറാണീ ദേവിക്ക് ടീമില്‍ അംഗത്വം നേടാനായില്ല. ഭാരോദ്വഹനത്തില്‍ ഇപ്പോഴത്തെ ഏഷന്‍ ചാമ്പ്യനാണ് മല്ലേശ്വരി.
പുരുഷവിഭാഗം 56 കിലോഗ്രാം വിഭാഗത്തില്‍ ടി. മുത്തു ഇന്ത്യയെ ഒളിമ്പിക്സില്‍ പ്രതിനിധീകരിക്കും. ദല്‍ബീര്‍ സിംഗിനെയും വടിവേലുവിനെയും പുറന്തള്ളിക്കൊണ്ടാണ് മുത്തു ടീമില്‍ ഇടം പിടിച്ചത്.
ടീമംഗങ്ങളോടൊപ്പം ദേശീയ കോച്ച് പാല്‍ സിംഗ് സാന്തുവും വിദേശ കോച്ച് ലിയനോയ്ഡ് താരാര്‍നെന്‍കോയും സിഡ്നിയിലേക്ക് പോകും. സപ്തംബര്‍ ആറിന് നടക്കുന്ന ഉത്തേജകമരുന്ന് പരിശോധനയില്‍ പങ്കെടുക്കത്തക്കവിധമാണ് ടീം പുറപ്പെടുക.












Click it and Unblock the Notifications