സൈമണ്‍ സുന്ദര്‍രാജ് എഫ്.സി. കൊച്ചിന്റെ പരിശീലകന്‍
കൊച്ചി: എഫ്.സി. കൊച്ചിന്റെ പരിശീലകനായി സൈമണ്‍ സുന്ദര്‍രാജിനെ നിയമിച്ചു.
കേരള ഫുട്ബോള്‍ ടീമിന്റെ പ്രഗത്ഭകളിക്കാരനായിരുന്ന സൈമണ്‍ സുന്ദര്‍രാജ് കോച്ചെന്ന നിലയിലും പ്രശസ്തനാണ്. 1973ല്‍ കേരളത്തിന് സന്തോഷ്ട്രോഫിയില്‍ മുത്തമിടാന്‍ കഴിഞ്ഞതിനു പിന്നില്‍ സുന്ദര്‍രാജിന്റെ തന്ത്രങ്ങള്‍ പ്രധാനഘടകമായിരുന്നു.
കേരളത്തിന് പുറത്താണ് കഴിഞ്ഞ സീസണില്‍ സുന്ദര്‍രാജ് പ്രവര്‍ത്തിച്ചിരുന്നത്. എഫ്.സി.കൊച്ചിന്റെ പരിശീലകനായി എത്തുന്നതോടെ കേരളത്തിന് ഈ പരിശീലകന്റെ കഴിവുകള്‍ വീണ്ടും പ്രയോജനപ്പെടുത്താനാവും.
ഐ.എം.വിജയനും ജോപോള്‍ അഞ്ചേരിയുമാണ് പുതിയ സീസണിലെ എഫ്.സി. കൊച്ചിന്‍ ടീമിന്റെ തുരുപ്പുചീട്ടുകള്‍. നാല് വിദേശതാരങ്ങളും ഇത്തവണ ടീമിലുണ്ട്.












Click it and Unblock the Notifications