ഒളിമ്പിക് ടീമിനെ പേസ് നയിക്കും
ദില്ലി: സപ്തംബര്‍ 15-ന് തുടങ്ങുന്ന സിഡ്നി ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിനെ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് നയിക്കും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് സുരേഷ് കല്‍മാഡി അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ഒളിമ്പിക്സില്‍ ടെന്നീസിലെ വെങ്കല മെഡല്‍ പേസിനായിരുന്നു.
സത്യം ഇന്‍ഫോ വേ ലിമിറ്റഡും സാംസംഗും കൂടിയാണ് സിഡ്നിയിലേക്കുള്ള ഇന്ത്യന്‍ ടീമിനെ സ്പോണ്‍സര്‍ ചെയ്യുന്നത്. ഒളിമ്പിക് ടീമിനെ സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് നികുതി ഇളവ് അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെത്തുടര്‍ന്ന് ഒട്ടേറെ കമ്പനികള്‍ മുന്നോട്ടു വന്നിരുന്നുവെന്ന് കല്‍മാഡി പറഞ്ഞു. ഇന്ത്യന്‍ ടീമിന് വേണ്ടി 65 ലക്ഷം രൂപ ചെലവാക്കുമെന്ന്
സത്യത്തിന്റെ ഖേല്‍ ഡോട്ട് കോമാണ് ടീമിന്റെ ഔദ്യോഗിക സ്പോണ്‍സര്‍. ഇന്ത്യന്‍ ടീമിന് വേണ്ടി 65 ലക്ഷം രൂപ ചെലവാക്കുമെന്ന് ഖേല്‍ ഡോട്ട് കോമിന്‍െറ ചീഫ് രാജ് രാമന്‍ പറഞ്ഞു.ഐഒഎ ഡോട്ട് ഖേല്‍ ഡോട്ട് കോമായിരിക്കും(ശശശ.ധമട.പദണഫ.ഡമബ )ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഔദ്യോഗിക പോര്‍ട്ടല്‍.












Click it and Unblock the Notifications