കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഗപ്പൂര്‍ കപ്പ്: പാകിസ്ഥാന്‍ ഫൈനലില്‍

  • By Staff
Google Oneindia Malayalam News

സിംഗപ്പൂര്‍: അബ്ദുള്‍ റസാഖിന്റെ മിന്നുന്ന ഓള്‍ റൗണ്ട് പ്രകടനത്തില്‍ സിംഗപ്പൂര്‍ ചാലഞ്ച് ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന് വിജയം. ദക്ഷിണാഫ്രിക്കയെ അവര്‍ 28 റണ്ണിനാണ് അവര്‍ തോല്പിച്ചത്. ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.ഇതോടെ പാകിസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചു.

ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 227 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 48.4 ഓവറില്‍ 199 റണ്‍സിന് എല്ലാവരും പുറത്തായി. 47 റണ്‍സും 34 റണ്‍സിന് മൂന്നു വിക്കറ്റുമെടുത്ത അബ്ദുള്‍ റസാഖാണ് മാന്‍ ഓഫ് ദ മാച്ച്.

ഒരവസരത്തില്‍ 192 റണ്‍സിന് ആറു വിക്കറ്റ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക.പിന്നീട് ഏഴു റണ്‍സുകൂടി കൂട്ടിച്ചേര്‍ത്ത് 199 റണ്‍സ് ആയപ്പോഴേക്കും ദക്ഷിണാഫ്രിക്കയുടെ എല്ലാവരും പുറത്തായി. ഗാരി കേഴ്സ്റണും (52) നീല്‍ മക്കെന്‍സിയും (49) ആണ് ദക്ഷിണാഫ്രിക്കക്കു വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

നേരത്തെ ബാറ്റു ചെയ്ത പാകിസ്ഥാനുവേണ്ടി ഇജാസ് അഹ്മദ് 56 റണസും അബ്ദുള്‍ റസാഖ് 47 റണ്‍സും നേടി. ആറ് ഓവറില്‍ 19 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ജാക്വിസ് കാലിസാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയില്‍ മികച്ചു നിന്നത്. നിക്കിബോയെ രണ്ടു വിക്കറ്റും ഷോണ്‍ പൊള്ളോക്ക്, റോജര്‍ ടെലം എന്നിവര്‍ ഒരോ വിക്കറ്റു വീതവും വീഴ്ത്തി. ആഗസ്ത് 25 വെള്ളിയാഴ്ച നടക്കുന്ന ന്യൂസിലാന്റ് -ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയികളുമായി പാകിസ്ഥാന്‍ ഫൈനലില്‍ ഏറ്റുമുട്ടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X