കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിമ്പിക്സിന് 116 അംഗ ഇന്ത്യന്‍ ടീം

  • By Staff
Google Oneindia Malayalam News

ദില്ലി: സിഡ്നി ഒളിമ്പിക്സില്‍ ഇന്ത്യയുടെ 116 അംഗ ടീം മാറ്റുരയ്ക്കും. മലയാളികളായ അനില്‍കുമാര്‍ പി, രാജീവ് ബാലകൃഷ്ണന്‍, പി. രാമചന്ദ്രന്‍, റോസക്കുട്ടി, കെ.എം. ബീനമോള്‍ എന്നിവരും ടീമിലുണ്ട്. എല്ലാവരും റിലേ മത്സരങ്ങളിലാണ് പങ്കെടുക്കുന്നത്.

33 അംഗങ്ങളുള്ള അത്ലിറ്റിക് ടീമാണ് ഒളിമ്പിക്സിനെത്തുന്ന ഇന്ത്യന്‍ ടീമില്‍ ഏറ്റവും വലിയ സ്ക്വാഡ്. ഹോക്കി ടീമില്‍ 20 പേരുണ്ട്.

അത്ലിറ്റിക് ടീമില്‍ 16 പേരും വനിതാതാരങ്ങളാണ്. പരിക്കേറ്റ സുനിതാറാണിയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമച്വര്‍ അത്ലിറ്റിക് ഫെഡറേഷന്റെ (എ.എ.എഫ്.ഐ) നിര്‍ദേശം മാനിച്ചാണ് സുനിതയെ ടീമിലുള്‍പ്പെടുത്തിയത്. ഒരു ഒളിമ്പിക്സില്‍ ആദ്യമായാണ് 33 അംഗ അത്ലിറ്റിക് ടീമിനെ ഇന്ത്യ അയയ്ക്കുന്നത്. 33 കായികതാരങ്ങള്‍ക്കു പുറമെ ഒമ്പത് ഒഫിഷ്യലുകളും അത്ലിറ്റിക് ടീമിലുണ്ട്.

ബോക്സിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് എന്നീയിനങ്ങളില്‍ മൂന്നു പേരടങ്ങുന്ന ടീമുകളാണുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X